തൃശ്ശൂര്‍: തൃശൂർ റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഞ്ഞിന് ജന്മം നൽകി ഇതരസംസ്ഥാനക്കാരിയായ യുവതി. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍വച്ച് യുവതി പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെ പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്ററിന് സമീപം അവശയായ നിലയിലാണ് പൂര്‍ണഗര്‍ഭിണിയായ യുവതിയെ യാത്രക്കാരും അധികൃതരും കണ്ടത്. പ്രസവവേദന അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പുതന്നെ യുവതി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

