കളമശേരി ഗവ. ഐടിഐ ക്യാമ്പസിൽ മൂന്നുദിവസമായി നടന്ന ഇൻ്റർ ഐടിഐ കലോത്സവത്തിന് തിരശ്ശീല വീണു. സമാപനസമ്മേളനം തിരക്കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവ. വനിതാ ഐടിഐ 50 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 38 പോയിന്റുമായി ചാക്ക ഗവ. ഐടിഐ രണ്ടാംസ്ഥാനവും കൊല്ലം ഗവ. വനിതാ ഐടിഐ മൂന്നാംസ്ഥാനവും കര സ്ഥമാക്കി.മൂന്ന് വേദികളിൽ 36 ഇനങ്ങളിലാ യാണ് മത്സരം നടന്നത്. ബുധനാഴ്ച മൈം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടന്നു. മൈമിൽ കഴക്കൂട്ടം വനിത ഐടിഐ,കണ്ണൂർ വനിത ഐ ടിഐ എന്നിവർ ഒന്നാംസ്ഥാനം പങ്കിട്ടു. നാടൻപാട്ടിൽ ചാലക്കുടിക്കാണ് ഒന്നാംസ്ഥാനം. മാള, മലമ്പുഴ ഐടിഐകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കഴക്കൂട്ടം വനിതാ ഐടിഐ ഹാട്രിക് കിരീടമാണ് നേടിയത്. വിദ്യാർത്ഥികളുടെ കഠിനമായ പരിശ്രമവും അധ്യാപകരുടെയും ട്രെയിനീസ് കൗൺസിലിൻ്റെയും ശക്തമായ പിന്തുണയുമാണ് ഹാട്രിക് കിരീടം നേടാൻ സഹായിച്ചതെന്ന് ജനറൽ സെക്രട്ടറി മിഥുന എ എം കേരള 14 ന്യൂസിനോട് പറഞ്ഞു.

