അഹമ്മദാബാദ് | ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ പൊരുതി വീണെങ്കിലും ലോകകപ്പിലെ താരമായി ഇന്ത്യൻ താരം വിരാട് കോലി. 11 മത്സരങ്ങളിൽ 95.62 ശരാശരിയിൽ 765 റൺസ് അടിച്ചുകൂട്ടിയാണ് കോലി ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളുമാണ് താരം ഈ ലോകകപ്പിൽ സ്വന്തമാക്കിയത്. 90 സ്ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ കോലി 63 പന്തിൽ 54 റൺസ് നേടി പുറത്താവുകയായിരുന്നു.
ഇന്ത്യയെ ആറ് വിക്കറ്റിനു തകർത്തെറിത്താണ് ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം ഏഴ് ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം വിജയം സ്വന്തമാക്കി