പാരിസ്: പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. എക്സിലൂടെ തന്റെ വിരമിക്കൽ അറിയിച്ചതാണ് താരം.
സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാൻ കരുത്തില്ലെന്നും എല്ലാവരോടും ക്ഷമിക്കണമെന്നുമാണ് വിനേഷ് ഫോഗട്ട് കുറിച്ചത്.
‘ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ കരുത്ത് എനിക്കില്ല. വിട ഗുസ്തി 2001-2024. നിങ്ങളോട് എപ്പോഴും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ – എക്സിൽ വിനേഷ് കുറിച്ചു. വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ലോകം ഞെട്ടലോടെ സ്വീകരിച്ചു. പുലർച്ചെയാണ് താരം ട്വീറ്റ് ചെയ്തത്.
ഒളിമ്പിക്സിൽ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്നലെ വിനേഷിനെ അയോഗ്യയാക്കിയിരുന്നു. ഫൈനലിൽ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. നൂറ് ഗ്രാം കൂടുതലായിരുന്നെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
അധികഭാരം ഇല്ലാതാക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്‍റെ അടങ്ങാത്ത പരിശ്രമം പരാജയമായപ്പോൾ, ഒളിമ്പിക് അസോസിയേഷൻ നടപടി സ്വീകരിച്ചു

