കൊച്ചി: പൃഥിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ കാണാനെത്തി എഴുത്തുകാരനും അധ്യാപകനുമായ എം കെ സാനു. വിവാദത്തിനിടയായ സിനിമ കാണേണ്ടതാണ് എന്ന് തോന്നിയ സാഹചര്യത്തിലാണ് തിയറ്ററിൽ എത്തിയതെന്നും
സിനിമ പ്രദർശിപ്പിച്ചതിൻ്റെ പേരിൽ ധാരാളം പീഡനം നിരപരാധികൾ ഭരണകൂടത്തിൽ നിന്ന് നേരിട്ടുവെന്നും എം കെ സാനു പറഞ്ഞു.
വർഗീയതയുടെ പേരിൽ കൂട്ടക്കൊല നടന്നതാണ് സിനിമയുടെ പ്രതിപാദ്യം. സിനിമയിൽ നിന്ന് പല ഭാഗങ്ങളും നീക്കം ചെയ്തത് തെറ്റാണ്. കാട്ടിലെ വന്യമൃഗങ്ങൾക്ക് ഒപ്പം ജീവിക്കുന്നതാണ് നാട്ടിൽ ജീവിക്കുന്നതിനേക്കാൾ നല്ലതെന്ന തോന്നൽ ഭരണകൂടം ഉണ്ടാക്കുന്നുവെന്നും എം കെ സാനു കൂട്ടിചേർത്തു.