ഐടിഐ  പ്രവേശനത്തിന് അപേക്ഷിക്കാം





കേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്ക് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ  അപേക്ഷിയ്ക്കാം. ഓൺലൈൻ മുഖേനയാണ് ഐ ടി ഐകളിൽ പ്രവേശനത്തിന് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov-in പോർട്ടൽ വഴിയും https://det.kerala.gov.in ലെ ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും വകുപ്പ് വെബ് സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഐ ടി ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ ടി ഐ യുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ ടി ഐകളിലേയ്ക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകൾ ഐ ടി ഐകളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ് എം എസ് മുഖേനയും ലഭിക്കും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിയ്ക്കുള്ളിൽ ഓൺലൈനായി അഡ്മിഷൻ ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കണം. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ അപേക്ഷകർക്ക് സ്വയം തെരെഞ്ഞെടുക്കാം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: