എസ് എസ് എൽ സി  ബുക്കിലെ പേര് മാറ്റാം ഇനി ഗസറ്റിൽ വിജ്ഞാപനം ചെയ്ത‌ാൽ മതി

തിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റിൽ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ഭവനായിരിക്കും എസ്.എസ്.എൽ.സിയിൽ മാറ്റം വരുത്തി നൽകുക. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ, ആ വ്യക്തിയുടെ മറ്റ് സർട്ടിഫിക്കറ്റുകളിലും തിരുത്തൽ വരുത്താം. പേരുമാറ്റിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.

എസ്.എസ്.എൽ.സി ബുക്കിലെ പേര് മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തത്. പേര് മാറ്റി ഗസറ്റിൽ വിജ്ഞാപനം ചെയ്താലും എസ്.എസ്.എൽ.സി ബുക്കിലെ പേര് മാറ്റി നൽകാത്തത് ആൾക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: