പരസ്യങ്ങൾ കാണാതെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേർഷന് യൂറോപ്പിൽ തുടക്കമായി.പുതിയ വേർഷനിൽ സൈൻ അപ്പ് ചെയ്യാനുള്ള നിർദേശങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ട്. താത്പര്യമുള്ളവർക്ക് പുതിയ പെയ്ഡ് വേർഷൻ സബ്സ്ക്രൈബ് ചെയ്യാം. അല്ലാത്തവർക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചു. പരസ്യ രഹിത അക്കൗണ്ടുകൾക്കായി പ്രതിമാസം 12 യൂറോ (ഏകദേശം 1071 രൂപ) ആണ് നൽകേണ്ടത്. വെബിൽ ഒമ്പത് യൂറോ (ഏകദേശം 803 രൂപ) ആണ് നൽകേണ്ട നിരക്ക്. സൗജന്യ സേവനം ഉപയോഗിക്കുമ്പോൾ പരസ്യങ്ങൾ കാണാൻ നിർബന്ധിതരാകും. ഡാറ്റകൾ പരസ്യ വിതരണത്തിനായി ശേഖരിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പെയ്ഡ് വേർഷൻ ഇന്ത്യയിൻ ഉടൻ ആരംഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
