തിരുവനന്തപുരം:എസ് കെ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു.നെഞ്ച് വേദനയുമായെത്തിയ പാലോട് സ്വദേശി അഖിലാണ് മരിച്ചത്.അറ്റാക്ക് വന്ന് ജീവനുവേണ്ടി അഖിൽ പിടഞ്ഞത് അഞ്ചര മണിക്കൂറാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
അറ്റാക്ക് വന്ന അഖിലിനെ ആശുപത്രിയിൽ അഡ്മിറ്റാക്കിയ ശേഷം ആൻജിയോഗ്രാം തകരാറാണെന്ന കാരണം പറഞ്ഞ് ചികിത്സ വൈകിപ്പെച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മണിക്കൂറുകൾ ചികിത്സ വൈകിപ്പിച്ച അഖിലിനെ മരിച്ച ശേഷം മൃതദേഹം വെറ്റിലേറ്ററിൽ ഇട്ടു. പിന്നാലെ ആൻജിയോഗ്രം ചെയ്തെന്നാണ് ആശുപത്രി പറയുന്നതെങ്കിലും അതിന്റെ തെളിവ് കൈമാറാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. മാധ്യമപ്രവർത്തകരെ വിളിക്കും എന്ന് പറഞ്ഞപ്പോൾ ധാർഷ്ട്യപരമായ നിലപാടാണ് ആശുപത്രി അധൃകതൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കുടുംബം കേരള 14 ന്യൂസിനോട് പറഞ്ഞു. ഇത് ആശുപത്രിയിൽ നേരിയ സംഘർഷത്തിന് കാരണമായി. അഖിലിന് കുഞ്ഞുണ്ടായിട്ട് വെറും 30 ദിവസം മാത്രമേ ആയിട്ടുള്ളു. അവരുടെ ഭാര്യയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും കുടംബം കണ്ണീരോടെ ചോദിക്കുന്നു.ചികിത്സ പിഴവ് അന്വേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൂജപ്പുര പോലീസിൽ പരാതി നൽകി.

