കൊല്‍ക്കത്ത: ഭാര്യയെ കൊന്നശേഷം അറത്തുമാറ്റിയ തലയുമായി റോഡിലൂടെ സഞ്ചരിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്ണാപൊരയിലാണ് ഞെട്ടിക്കുന്ന സംഭവം.
ഗൗതം ഗുച്ചെയ്ത് എന്ന നാല്‍പതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ചോരയൊലിക്കുന്ന തല കൈയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഇയാളെ ചിഷ്ഠിപുർ ബസ്സ്റ്റോപ്പിന് സമീപം നാട്ടുകാരാണ് കണ്ടത്. ഉടൻ വിവരം അറിയച്ചതോടെ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.
വഴക്കിനെ തുടർന്ന് മൂർച്ചയുള്ള ആയുധമുപയോഗിച്ച് ഭാര്യയുടെ തല ഇയാള്‍ അറുത്തുമാറ്റുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിടികൂടിയശേഷം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഭാര്യയുടെ ശേഷിച്ച ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഗൗതമിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

