കോഴിക്കോട്: വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കത്താണ് സംഭവം. കർണാടകാ ചിക്മംഗലൂർ സ്വദേശി ഐഷാ സുനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശി സത്താറിന് ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. മാമ്പറ്റയിലെ സ്വകാര്യ വില്ലയിലെ കിടപ്പ് മുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
രാവിലെ ജോലി കഴിഞ്ഞ് എത്തിയ സത്താർ ആണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ മുക്കം പോലിസിൽ വിവരം അറിയിച്ചു. ആത്മഹത്യ ചെയ്തതിൻ്റെ ലക്ഷണങ്ങൾ ഒന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വില്ല കേന്ദ്രീകരിച്ച മയക്കുമരുന്ന് ഉൾപ്പടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതായി നാട്ടുകാർ ആരോപിച്ചു

