പട്‌ന : ബിഹാറില്‍ കാലില്‍ പത്തോളം ആണികള്‍ തറച്ചനിലയില്‍ യുവതിയുടെ മൃതശരീരം കണ്ടെത്തി. നളന്ദ ജില്ലയിലുള്ള ബഹദുര്‍പുര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയോടെയാണ് മൃതശരീരം കണ്ടെത്തുന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മരണക്കാരണം വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും പോലീസ് പറയുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പീഡനത്തിന് ഇരയായോയെന്ന് സംശയിക്കുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്ത്രീകള്‍ക്കെതിരായ ആക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരേ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സ്ത്രീകള്‍ക്ക് എതിരായ അക്രമസംഭവങ്ങള്‍ അരങ്ങേറുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് ബിഹാറെന്നാണ് തേജസ്വി യാദവിന്റെ വിമര്‍ശനം.
