തിരുവനന്തപുരം:കച്ചവടത്തിനായി ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുകടത്തി കൊണ്ടുവന്ന നെടുമങ്ങാട് സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങാൻ വന്ന സൂത്രധാരനുമായ ബീമാപള്ളി സ്വദേശി മുജീബ് റാഫി യെയും പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് പിടികൂടി. ഇവരിൽ നിന്നും ഉദ്ദേശം 60 കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ് മധുസൂദനൻ നായർ, പ്രിവെൻറ്റീവ് ഓഫീസർ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,സുബിൻ,രജിത്ത്, ശരത്, മുഹമ്മദലി,കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, രാജീവ്, അരുൺ എന്നിവർ പങ്കെടുത്തു.
