കല്‍പ്പറ്റ: കേണിച്ചിറയില്‍ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ഇരുളം വാകേരി മരുത്തോളില്‍ വീട്ടില്‍ അഭിരാം മോഹന്‍ (19), മൂടക്കൊല്ലി ചാത്തന്‍ കുളങ്ങര വീട്ടില്‍ മുഹമ്മദ് റഷീദ് (21) എന്നിവരെയാണ് കേണിച്ചിറ പൊലീസ് പിടികൂടിയത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും 1.13 ഗ്രാം എംഡിഎംഎ പിടികൂടി.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്തു വച്ച് വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
കേണിച്ചിറ എസ്.എച്ച്.ഒ ടി. ജി ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, സുനി എന്നിവരടങ്ങുന്ന സംഘമാണ് യുവാക്കളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

