ഓഗസ്റ്റിൽ 1000 കോടിയിലധികം പണമിടപാടുകളുമായി യുപിഐ

ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഒരു മാസത്തിനുള്ളിൽ 10 ബില്യൺ ഇടപാടുകൾ നടത്തി ചരിത്രം സൃഷ്ടിച്ചു. ഓഗസ്റ്റിൽ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം 10.58 ബില്യൺ എന്ന നേട്ടവുമായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തൽസമയ പേയ്‌മെന്റ് സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കനുസരിച്ച്, യുപിഐ ഇടപാടുകൾ ഓഗസ്റ്റിൽ 67 ശതമാനം ഉയർന്നാണ് 10.58 ബില്യണിലെത്തി.

ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ തന്നെ ചെറിയ തുകയുടെ ഇടപാടുകൾ നടത്തുന്ന യുപിഐയുടെ ഓഫ്‌ലൈൻ മോഡായ യുപിഐ ലൈറ്റ് അവതരിപ്പിച്ചിരുന്നു. അതിന്റെ ഇടപാട് പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി.

ഉപയോക്താക്കൾക്ക് ലോൺ അക്കൗണ്ടുകൾ യുപിഐയുമായി ബന്ധിപ്പിക്കാനും ആർബിഐ അനുമതി നൽകിയിട്ടുണ്ട്. ആളുകൾക്ക് യുപിഐ ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കുന്നത് എളുപ്പമാക്കും. പേമെന്റ് പ്ലാറ്റ്‌ഫോം പ്രൊവൈഡർമാർ വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള യുിഐ ഇടപാടുകൾക്ക് 1.1% വരെ ഇന്റർചേഞ്ച് ഫീസ് നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ശുപാർശ ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: