യു.പി.ഐ ഇടപാടുകൾക്ക് കേന്ദ്രം ചാർജ് ഈടാക്കിയേക്കും
ന്യൂഡൽഹി: യു.പി.ഐ പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വൻകിട വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാനുള്ള നിർദേശമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ളത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020ൽ വൻകിടക്കാരിൽ നിന്ന് ഒഴിവാക്കിയ മെർച്ചൻ്റ് ഡിസ്കൗണ്ട്റേറ്റ്’ (എം.ഡി.ആർ) പുനഃസ്ഥാപിക്കുകയാവും ചെയ്യുക. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാർഷിക വിറ്റുവരവ് 1 കോടി മുതൽ 1.5 കോടി രൂപയിൽ അധികമുള്ള വൻകിട വ്യാപാരികൾക്ക് മാത്രമായിരിക്കും എം.ഡി.ആർ ബാധകം. കൂടാതെ 2,000 രൂപയിൽ അധികമുള്ള യു.പി.ഐ…

