യുപിഐ ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് നിയന്ത്രണം: പരിധി 10000 രൂപയാക്കി

പ​​​​ര​​​​വൂ​​​​ര്‍ : യു​​​​പി​​​​ഐ വ​​​​ഴി​​​​യു​​​​ള്ള ഗി​​​​ഫ്റ്റ് കാര്‍ഡു​​​​ക​​​​ള്‍​ക്കും വൗ​​​​ച്ച​​​​റു​​​​ക​​​​ള്‍​ക്കും പു​​​​തി​​​​യ നിയ​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി നാ​​​​ഷ​​​​ണ​​​​ല്‍ പേ​​​​മെ​​ന്‍റ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ന്‍​പി​​​​സി​​​​ഐ).

ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ മ​​​​റ്റ് വാ​​​​ല​​​​റ്റ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു വേ​​​​ര്‍​തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​യി എം​​​​സി​​​​സി-7016 എ​​​​ന്ന പു​​​​തി​​​​യ മ​​​​ര്‍​ച്ച​​​​ന്‍റ് കാ​​​​റ്റ​​​​ഗ​​​​റി കോഡ് നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി. ഈ​​​മാ​​​സം 31 മു​​​​ത​​​​ല്‍ പു​​​​തി​​​​യ നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ല്‍ വ​​​​രും.

യു​​​​പി​​​​ഐ വ​​​​ഴി വാ​​​​ങ്ങു​​​​ന്ന ഓ​​​​രോ ഗി​​​​ഫ്റ്റ് കാർഡി​​​​നും പ​​​​ര​​​​മാ​​​​വ​​​​ധി 10000 രൂപയായിരിക്കും പ​​​​രി​​​​ധി.

ഒ​​​​രു ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന് ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡു​​​​ക​​​​ള്‍​ക്കാ​​​​യി ഒ​​​​രു മാ​​​​സം ചെ​​​​ല​​​​വാ​​​​ക്കാ​​​​വു​​​​ന്ന ആ​​​​കെ തു​​​​ക 25,000 രൂ​​​​പ​​​​യാ​​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​റ്റ് ഉത്പന്നങ്ങ​​​​ള്‍ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡു​​​​ക​​​​ള്‍ ഒ​​​​രൊ​​​​റ്റ ഇ​​​​ട​​​​പാ​​​​ടാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. ഇ​​​​വ പ്ര​​​​ത്യേ​​​​ക പേ​​​​മെ​​​​ന്‍റാ​​​​യി​​​ത്ത​​​​ന്നെ നട​​​​ത്ത​​​​ണം.

ഗിഫ്റ്റ് കാര്‍ഡ് കൊമേഴ്സ് കൃത്യമായി നിരീക്ഷിക്കാനും തട്ടിപ്പുകള്‍ തടയാനുമാണ് ഈ നീക്കം. ഈമാസം 31നകം പുതിയ കോഡിലേക്കു മാറാത്ത വ്യാപാരികള്‍ക്കും ബാങ്കുകള്‍ക്കുമെതിരേ നടപടിയുണ്ടാകുമെന്ന് എന്‍പിസിഐ മുന്നറിയിപ്പ് നല്‍കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: