Headlines

വർക്കലയിൽ സ്കൂൾ കായികതാരമായ പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ കായികതാരമായ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അഖില(15)യെ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ-പ്രിൻസി ദമ്പതികളുടെ മകളാണ്.

അവശനിലയിൽ കണ്ടതിനെ തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പനയറ എസ്.എന്‍.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഖോ ഖോയിൽ ജില്ലാ താരവും സൈക്കിൾ പോളോയില്‍ സംസ്ഥാന താരവുമാണ് അഖില. 2023ൽ പൂനെയിൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: