മെക്സിക്കോ സിറ്റി: നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു. വാനിൽ നിന്നും പടർന്ന തീ വലിയ രീതിയിലുള്ള കാട്ടുതീയ്ക്ക് കാരണമായെന്ന് റിപ്പോർട്ട്. വടക്കൻ മെക്സിക്കോയിൽ ഞായറാഴ്ചയാണ് നിയന്ത്രണം വിട്ട വാൻ 120 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞത്. കൊക്കയിലേക്ക് വീണ വാനിൽ തീ പടർന്നാണ് 12 പേർ കൊല്ലപ്പെട്ടത്. 4 പേർക്ക് പരിക്കേറ്റു.
