കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കായുള്ള സുരക്ഷാ പരിശോധന തുടരുന്നതിനിടെ 130 പ്രവാസികൾ പിടിയിലായി. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ചേർന്ന് അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് 130 പ്രവാസികൾ അറസ്റ്റിലായത്.
റസിഡൻസി തൊഴിൽ തൊഴിൽ നിയമ ലംഘനങ്ങളുടെ പേരിലാണ് പ്രവാസികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരിൽ 17 പേർക്ക് പിഴ ചുമത്തി. 18 പേർക്കെതിരെ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്തു. സാധുവായ തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഹാജരാക്കാത്ത ആളുകളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പ്രതികൾക്കെതിരെ നിയമനനടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
