ഇടുക്കി: അടിമാലിയിൽ 15 വയസുകാരിയെ കാണാതായി. പീഡനത്തിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ആണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. ഇന്നലെ പരീക്ഷ എഴുതാനായി പോയതാണ് പെൺകുട്ടി. തിരിച്ച് ബസിൽ വരുന്ന വഴി പൈനാവിനും തൊടുപുഴയ്ക്കുമിടയിൽ വച്ച് കാണാതാവുകയായിരുന്നു.
പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

