ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

കുടക്: കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യ എന്ന മലയാളി യുവതിയെ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ ഐടി പ്രൊഫഷണൽ ശരണ്യ(36) ആണ് കഴിഞ്ഞവ്യാഴാഴ്ച്ച മുതൽ കാണാതായത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടക്കുകയായിരുന്നു.  വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. വനമേഖലയിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത് എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു ശരണ്യ. എന്നാൽ, യാത്രയ്ക്കിടെ…

Read More

ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി

ബെംഗളൂരു; കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36) എന്ന യുവതിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. ഏപ്രിൽ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ…

Read More

കന്യാകുളങ്ങരയിൽ നിന്നും കാണാതായ  കുട്ടിയെ കണ്ടെത്തി

വെമ്പായം: കന്യാകുളങ്ങര കൈതയിൽ നിന്നും രാവിലെ കാണാതായ കുട്ടിയെ കണ്ടെത്തി. ചങ്ങാനാശ്ശേരിയിൽ കെ എസ് ആർ ടി സി ബസിൽ കുട്ടിയെ കണ്ടെത്തിയതായി ആണ് ലഭിച്ച വിവരം.

Read More

പതിമൂന്ന്കാരനെ കന്യാകുളങ്ങരയിൽ നിന്നും കാണ്മാനില്ല

വെമ്പായം: കന്യാകുളങ്ങര കൈതയിൽ സ്വദേശി 13 വയസ്സുകാരൻ റയാനെ കാണാതായി.ഇന്ന് രാവിലെ 11 മണി മുതൽ കന്യാകുളങ്ങര, വെമ്പായം പ്രദേശത്ത് നിന്നാണ് കുട്ടിയെ കാണാതായത് പാൻ്റും ടീ ഷർട്ടുമാണ് വേഷം.കാണാതാകുമ്പോൾ കൈയിൽ ഒരു ബാഗും ഉണ്ടായിരുന്നു.ആരെങ്കിലും കുട്ടിയെ കണ്ടാൽ അല്ലെങ്കിൽ എന്തെങ്കിലും വിവരം ലഭിച്ചാൽ, ദയവായി ഉടൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:📞 8547611131📞 9895336246ദയവായി ഈ സന്ദേശം അവഗണിക്കാതെ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.ഒരു ഷെയർ പോലും കുട്ടിയെ കണ്ടെത്താൻ സഹായിക്കാം.

Read More

പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി

കുമ്പള: കാസർകോട് പട്‌ലയിൽ പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി. കുമ്പള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്. ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ് അറാഫത്ത്. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

Read More

ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഭാര്യയെ കാണാനില്ലെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. മട്ടാഞ്ചേരി കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥൻ ആണ് റിയാസ്. നേരത്തെ റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത തകഴിയിലെ വീട്ടില്‍ വന്നു നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് രണ്ട്…

Read More

പാലക്കാട് കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

പാലക്കാട് : കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വീട്ടിൽനിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ അവിടെ നിന്നും മടങ്ങിയതെന്ന് പൊലീസ് പറയുന്നു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം.

Read More

വീട്ടിലേക്ക് സമ്മാനങ്ങളുമായി പുറപ്പെട്ടു, ട്രെയിൻ യാത്രയ്ക്കിടെ അഭിഭാഷകയെ കാണാതായി, തെരച്ചിൽ ഊർജ്ജിതം

      ഭോപ്പാൽ : രക്ഷാബന്ധൻ ആഘോഷിക്കാൻ ബന്ധുക്കൾക്ക് സമ്മാനങ്ങളുമായി ട്രെയിനിൽ കയറി യുവതി. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയത് ബാഗുകളും സമ്മാനങ്ങളും മാത്രം. ട്രെയിനിൽ നിന്ന് കാണാതായ 29കാരിക്കായി തെരച്ചിൽ ഊർജ്ജിതം. മധ്യപ്രദേശിലാണ് സംഭവം. നർമ്മദ എക്സ്പ്രസിൽ വീട്ടിലേക്ക് പുറപ്പെട്ട അ‍ർച്ചന തിവാരി എന്ന 29കാരിയെയാണ് ഓഗസ്റ്റ് 6 മുതൽ കാണാതായത്. നർമ്മദ എക്സ്പ്രസിലെ ബി 3 കോച്ചിൽ മൂന്നാം ബർത്തിൽ അ‍ർച്ചന ബോർഡ് ചെയ്തതായി ടിടിയും സഹയാത്രികരും വിശദമാക്കുന്നത്. എന്നാൽ മധ്യപ്രദേശിലെ കട്നി സൗത്ത് സ്റ്റേഷനിൽ ഓഗസ്റ്റ്…

Read More

വിവാഹത്തിനായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ യുവതിയെ കാണാതായി; കണ്ടെത്താൻ ശ്രമം

       ഇന്ത്യൻ യുവതിയെ അമേരിക്കയിൽ കാണാതായി. വിവാഹത്തിനായി അമേരിക്കയിൽ എത്തിയ യുവതിയെയാണ് ഈമാസം 26ന് കാണാതായത്. സിമ്രാൻ (24) എന്ന യുവതിയെ കണ്ടെത്താൻ അമേരിക്കൻ പോലീസ് ശ്രമങ്ങൾ ആരംഭിച്ചു. യുഎസിലേക്ക് കടക്കാൻ വിവാഹം മറയാക്കിയതാണോ എന്ന് സംശയിക്കുന്നതായും പോലീസ്. ജൂൺ 20നാണ് യുവതി യുഎസിൽ എത്തിയത്. കാംഡൻ കൗണ്ടിയിലെ ലിൻഡൻ‌വോൾഡിൽ വച്ചാണ് 24 കാരിയെ കാണാതായത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്താൻ‌ കഴിഞ്ഞിട്ടില്ല. യുവതിയെ സംബന്ധിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ്…

Read More

മംഗലപുരത്ത് നിന്നും 14 വയസുകാരനെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം കാരമൂട് നിന്ന് 14 വയസുകാരനെ കാണാതായി. ശ്രീഹരി എന്ന കുട്ടിയെയാണ് കാണാതായിട്ടുള്ളത്. കുട്ടിയെ കണ്ടു കിട്ടുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9846721820 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial