അസമിൽ ബിജെപി നേതാക്കളുടെ കൂട്ടരാജി. മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേരാണ് ബിജെപി വിട്ടത്.
അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചാണ് നേതാക്കളുടെ രാജി.
ബംഗ്ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു.
1999 മുതൽ 2019 വരെ നാലുതവണ ലോക്സഭാംഗമായിരുന്നു ഗൊഹെയ്ൻ. നാഗോൺ പാർലമെന്ററി മണ്ഡലത്തെ പ്രതിനിധാനംചെയ്ത അദ്ദേഹം, 2016 മുതൽ 2019 വരെ കേന്ദ്ര റെയിൽവേ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


