ഒരു ബള്‍ബിന് 30,000 രൂപ, ഫിനൈലിന് 33,000; അഴിമതി ചോദ്യം ചെയ്ത ദമ്പതികളെ കസ്റ്റഡിയിലെടുപ്പിച്ച് ബി.ജെ.പി മന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയും കോടികളുടെ അഴിമതിയും വീണ്ടും പുറത്ത്. തദ്ദേശ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് രൂപയുടെ കൊള്ളയെക്കുറിച്ച് ചോദ്യം ചെയ്ത സാമൂഹിക പ്രവര്‍ത്തകനെയും ഭാര്യയെയും ബി.ജെ.പി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍ഡോറില്‍ ബി.ജെ.പി സംഘടിപ്പിച്ച ‘ലോക്തന്ത്ര ബച്ചാവോ’ റാലിക്കിടെയാണ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നഗരവികസന വകുപ്പ് മന്ത്രി കൈലാഷ് വിജയവര്‍ഗിയ പങ്കെടുത്ത പരിപാടിയിലാണ് പ്രഹ്ലാദ് പാണ്ഡെയും ഭാര്യയും പ്രതിഷേധവുമായി എത്തിയത്. ഒരു എല്‍.ഇ.ഡി ബള്‍ബിന് 30,000 രൂപയും, ഒരു…

Read More

പാലക്കാട് ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകർ ആക്രമിച്ചുവെന്ന് യുവതിയുടെ പരാതി

പാലക്കാട്: പാലക്കാട് ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകർ ആക്രമിച്ചുവെന്ന് യുവതിയുടെ പരാതി. ആലത്തൂര്‍ തരൂര്‍ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. തരൂര്‍ പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെയാണ് സംഭവം. പരാതിക്കാരിയെയും ഇവരുടെ അമ്മാവനെയും പരിപാടിയുടെ സംഘാടകരായ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. അമ്മാവനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോളാണ് തനിക്ക് നേരെ മര്‍ദനം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 11നായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ബിജെപി നേതാവും തരൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ ഉള്‍പ്പെടെ ആറ്…

Read More

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനിൽ ക്രഷര്‍ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. ഭരത്പൂർ ജില്ലയിലെ അതർ സിംഗ് ഭദാനയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഭദാന ഭോണ്ട ഗ്രാമത്തിലെ ക്രഷര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ ഭദാനയെയും കൂട്ടാളിയായ ഗഗൻ ശർമയെയും വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചതായി സർക്കിൾ ഓഫീസർ നീരജ് ഭരദ്വാജ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭദാനയെ പിന്നീട് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിൽ കഴിയവെ മരണം…

Read More

772 വോട്ടുള്ള ബൂത്തിൽ ബിജെപിക്ക് 909 വോട്ടെന്ന് അഭിഷേക് ബാനർജി

കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന റെജിനഗറിൽ വ്യാപക വോട്ടുകൊള്ള നടന്നതായി പ്രതിപക്ഷത്തിന്റെ ശക്തമായ ആക്ഷേപം. വോട്ടർ പട്ടികയിൽ പേരില്ലാത്ത സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തിയെന്ന കോൺഗ്രസിന്റെ തെളിവുകളും, ആകെ വോട്ടർമാരേക്കാൾ കൂടുതൽ വോട്ട് ഒരു പാർട്ടിക്ക് ലഭിച്ചെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തലുകളുമാണ് ദേശീയതലത്തിൽ ചർച്ചയാകുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് കോൺഗ്രസ് വോട്ട് ചോരിയുടെ തെളിവ് പുറത്തുവിട്ടത്. റെജിനഗറിലെ ബിജെപി സ്ഥാനാർഥി ശങ്കർവ് സർക്കാരിനെതിരെയാണ് കോൺഗ്രസിന്റെ ആരോപണം. ശങ്കർവ് സർക്കാർ റെജിനഗറിൽ വോട്ട് ചെയ്തുവെന്നും അത് നിയമവിരുദ്ധമായാണെന്നുമാണ് കോൺഗ്രസ് പറയുന്നത്….

Read More

ബിജെപിയ്ക്ക് തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

         തിരുവനന്തപുരം: ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ്. സ്ഥാനം രാജിവെക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ശ്രീലേഖ നൽകിയ ഔദ്യോഗിക വിശദീകരണം. ആർ ശ്രീലേഖയുടെ രാജി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേയർ സ്ഥാനാർഥിയാക്കി തന്നെ ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിൽ അടക്കം ശ്രീലേഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോൺസിലറുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പല കാര്യങ്ങൾക്കും തൊട്ടടുത്ത വാർഡിലെ കൗൺസിലറായ തന്നെയാണ്…

Read More

ബിജെപി നേതൃത്വത്തെ സാമൂഹികമാധ്യമം വഴി ചോദ്യം ചെയ്തു; ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചെന്ന് പരാതി

തൃശ്ശൂർ: ബിജെപി പാർട്ടിയുടെ നേതൃത്വത്തെ സാമൂഹികമാധ്യമം വഴി ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചെന്ന് പരാതി. എകെപി ജംഗ്ഷൻ സ്വദേശി ബൈജു കൃഷ്ണദാസി(49)നാണ് മർദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് എഴരയോടെ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൻ്റെ മുന്നിലുള്ള ഹോട്ടലിൽ വെച്ചാണ് സംഭവം. ഹോട്ടലിലേക്ക് എത്തിയ നേതാക്കൾ മർദിച്ചെന്നും ഇവിടെയുണ്ടായിരുന്ന കുപ്പി എടുത്ത് തലയ്ക്കടിച്ചെന്നുമാണ് പരാതി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി നേതൃത്വം പ്രതികരിച്ചു

Read More

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തി ബിജെപി നേതാക്കൾ

പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍. പട്ടാമ്പി കൊപ്പം എറയൂര്‍ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു കവര്‍ച്ച. സിസിടിവി ക്യാമറകള്‍ മറച്ച ശേഷം ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരന്‍, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടില്‍ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Read More

കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ലഭിച്ചത് 1473 കോടി രൂപ

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1472.8 കോടി രൂപ. അസം,തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ബിജെപി ചെലവഴിച്ചത് 160 കോടി രൂപ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2026 മാര്‍ച്ച് 15വരെ ബിജെപിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 6726.6 കോടിയായിരുന്നു. 2026 മെയ് 6-ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പാര്‍ട്ടിയുടെ അക്കൗണ്ട് 7,627.2 കോടി രൂപയായി ഉയര്‍ന്നു. ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി…

Read More

ബിജെപിയിൽ അഴിച്ചുപണി;കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി, അനിൽ ആന്റണിയെ നിലനിർത്തി,അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കി

ബിജെപിയിൽ ദേശീയതലത്തിൽ അഴിച്ചുപണി. കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കി. മുൻ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ദേശീയ ജന. സെക്രട്ടറിയായി. അനിൽ ആന്റണിയെ ദേശീയ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയപ്പോൾ എ.പി അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി.ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായി ബി.എൽ സന്തോഷ് തുടരും. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ദേശീയ വൈസ് പ്രസിഡന്റുമാരായി വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടെ 13 പേരാണുള്ളത്. ഇതിൽ ആറ് പേർ വനിതകളാണ്. ദേശീയ ജനറൽ സെക്രട്ടറിമാരായി…

Read More

ബിജെപി വിട്ട് നടൻ ദേവൻ; അപ്രതീക്ഷിത പ്രഖ്യാപനം, പ്രാഥമിക അംഗത്വം രാജി വച്ചു

     ആലപ്പുഴ:  ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ‘‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു എന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ‌ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial