മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നത് തിരിച്ചടിയായി;BJP കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും വിമർശനം

ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ യോഗത്തിൽ പറഞ്ഞു. കഴക്കൂട്ടവും ചാത്തന്നൂരും അതിന്ഉദാഹരണമാണ്. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ സഭക്കെതിരായ പരാമർശത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും നേരെയും വിമർശനം ഉയർന്നു. പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ട്….

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ജയ്പൂര്‍: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍. പ്രധാന പ്രതികളിലൊരാളായ ദിനേഷ് ബിന്‍വാള്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഈ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ജയ്പൂര്‍ ജില്ലയിലെ ജംവ രാംഗഢ് സ്വദേശിയായ ബിജെപി നേതാവ് ദിനേഷ് ബിന്‍വാളും സഹോദരന്‍ മംഗിലാലും ഏപ്രില്‍ 26നും 27നും ഇടയില്‍ ഏകദേശം 30 ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് അന്വേഷണ…

Read More

ചാത്തന്നൂരിൽ ബിജെപി വിജയിച്ചു

കൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂർ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു 4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ആർ രാജേന്ദ്രനെ ബി ബി ഗോപകുമാർ പരിജയപ്പെടുത്തിയത്

Read More

ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി മുൻ ബിജെപി നേതാവ്

ആലപ്പുഴ: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി മുൻ ബിജെപി നേതാവ് ബിന്ദു. ശോഭ സുരേന്ദ്രൻ ജീവന് ഭീഷണി ഉയർത്തുന്നെന്നും അടിച്ച്‌ കരണം പൊളിക്കുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും ബിന്ദു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വോട്ടിന് പണം വിവാദത്തില്‍ ബിന്ദുവിന് പങ്കുണ്ടെന്നായിരുന്നു ശോഭയുടെ അവകാശവാദം. ഇന്നലെയാണ് ശോഭാ സുരേന്ദ്രൻ വാട്ട്‌സാപ്പ് കോള്‍ വഴി തന്നെ ബന്ധപ്പെട്ടത്. പാലക്കാട്ടേക്ക് പണം എത്തിച്ചത് ആലപ്പുഴ രജിസ്‌ട്രഷനിലുള്ള വാഹനമാണ് എന്നും, പണം കൊടുത്തയച്ചത് താനെണെന്നും ശോഭ…

Read More

വോട്ടിന് നോട്ട് ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: വോട്ടിന് നോട്ട് ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട്‌ കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നല്‍കി എന്നാണ് പരാതി. ആര്‍ഡിഒ ഓഫീസിലെത്തിയാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കിയത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നത്. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്‍കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത്…

Read More

പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകുന്ന വിഡിയോ പുറത്ത്

കോട്ടയം: കോട്ടയം പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകുന്ന വിഡിയോ പുറത്ത്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയുടെ നേതൃത്വത്തിൽ വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെയാണ് പുതിയ വീഡിയോയ് പുറത്ത് വന്നിരിക്കുന്നത്. വോട്ട് ആവശ്യപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബി.ജെ.പി ഭാരവാഹിയായ മുഹമ്മദ് ഷാജി പണം നൽകുന്നതായാണ് വീഡിയോ. അദ്ദേഹം അരുവിക്കരയിലെ ഒരു വീട്ടിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരിച്ചതിനെതിരെ വീട്ടുടമയും ഷാജിയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. ഷാജി ബി.ജെ.പിയുടെ…

Read More

വോട്ടിന് വേണ്ടി വയോധികയ്ക്ക് പണം നല്‍കിയ സ്ത്രീ പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പാലക്കാട്: വോട്ടിന് വേണ്ടി വയോധികയ്ക്ക് പണം നല്‍കിയ സ്ത്രീ പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എത്തിയപ്പോഴാണ് സ്ത്രീ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നത്. ഇന്ന് കണ്ണാടിയില്‍ യുവതി ശോഭ സുരേന്ദ്രന്റെ കാറില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു…

Read More

തൃശൂരിൽ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച ഗോഡൗണിൽ നടനും ബിജെപി നേതാവുമായ ദേവൻ

തൃശൂർ: തൃശൂരിൽ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച ഗോഡൗണിൽ നടനും ബിജെപി നേതാവുമായ ദേവൻ. തൃശൂർ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ വൻതോതിൽ കിറ്റുകൾ സംഭരിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലായിരത്തോളം കിറ്റുകൾ വിതരണത്തിനായി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ദേവൻ പുറത്തേക്ക് വരികയായിരുന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ ഗോഡൗണിനെ മുകളിലെ…

Read More

അർധരാത്രി 17 ലക്ഷം വോട്ടുകൾ, ഓരോ 20 സെക്കൻഡിലും ഒരു വോട്ട്; ആന്ധ്ര നിയമസഭതെരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം

ന്യൂഡൽഹി: കഴിഞ്ഞ ആന്ധ്രപ്രദേശ് നിയമസഭതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന ഗുരുതര ആരോപണവുമായി സാമ്പത്തിക വിദഗ്‌ധൻ ഡോ. പരകാല പ്രഭാകർ. അർധ രാത്രിക്കുശേഷം 17 ലക്ഷം പേർ വോട്ട് ചെയ്തെന്നും ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തിയതായും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിൻ്റെ ടി.ഡി.പി നയിക്കുന്ന എൻ.ഡി.എ സഖ്യം 175 സീറ്റുകളിൽ 164 എണ്ണം നേടി ഗംഭീര വിജയം സ്വന്തമാക്കിയത് രാഷ്ട്രീയ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. 3,500 ബൂത്തുകളിൽ പുലർച്ചെ രണ്ടു…

Read More

പിഷാരടിയെ തടഞ്ഞവർക്കെതിരെ കേസ്; നഗരസഭയിലെ ബി.ജെ.പി അംഗം ഒന്നാംപ്രതി

പാലക്കാട് യു.ഡി.എഫ് സ്‌ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലെ ബി.ജെ.പി അംഗം സിന്ധു രാജനെ ഒന്നാംപ്രതിയാക്കിയാണ് കേസ്. സിന്ധുവടക്കം മൂന്നുപേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കന്തറയിൽ വച്ചാണ് രമേഷ് പിഷാരടിയെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്. കോൺഗ്രസ് ഡിവൈഎസ്പ‌ിക്ക് പരാതി നൽകിയിരുന്നു. അതേസമയം പരസ്യ പ്രചാരണം അവസാനിക്കാൻ 5 ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുക. പ്രധാനമന്ത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial