Headlines

ബി.ജെ.പി. സ്ഥാനാർത്ഥി ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതിന് അറസ്റ്റിൽ



        

പാലക്കാട് : പാലക്കാട് ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ സ്ത്രീ അറസ്റ്റിൽ. നെന്മാറ കണിമംഗലം പുഴക്കല്‍ത്തറ ചെരുവില്‍ പ്രഭാവതിയെയാണ് (പ്രസന്ന-42) പിടികൂടിയത്. കണിമംഗലം പുഴക്കല്‍ത്തറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയാണ് മോഷ്ടിച്ചത്.

ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പ്രഭാവതി മുമ്പ് മുക്ക് പണ്ടം നല്‍കി കബളിപ്പിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മെയ് 29 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോഴാണ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച രീതിയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നെന്മാറ പോലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇവരെ പിടികൂടി അറസ്റ്റു ചെയ്തു. നെന്മാറ പഞ്ചായത്തിലെ 17 ആം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്നു പ്രഭാവതി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: