രാജ്യസഭാ തെരഞ്ഞെടുപ്പ്; ബീഹാറിൽ ബി ജെ പിക്ക് വോട്ടു ചെയ്തത് മൂന്നു കോൺഗ്രസ് എം എൽ എ മാരാണെന്ന് റിപ്പോർട്ട്

ന്യൂഡൽഹി :മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാർഥിക്കായി ക്രോസ് വോട്ട് ചെയ്തത് മൂന്ന് കോൺഗ്രസ് എം എൽ എമാരെന്ന് റിപ്പോർട്ട്. ബിഹാറിലെ ആറ് കോൺഗ്രസ് എം എൽ എമാരിൽ മൂന്ന് പേർ ബി ജെ പി സ്ഥാനാർഥിയെ പിന്തുണച്ചു. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയിൽ നേതാവും വിപ്പും ഇല്ലാത്തതാണ് പാർട്ടിക്ക് തിരിച്ചടിയായത്. കോൺഗ്രസ് എം എൽ എമാർ രണ്ട് വിഭാഗമാകാൻ സാധ്യതയുണ്ടെന്നും പറയുന്നു. പാർട്ടി വിപ്പ് നൽകിയിട്ടില്ലാത്തതിനാൽ ക്രോസ്…

Read More

ഉത്തരാഖണ്ഡിൽ 3 മുൻ എം എൽ എ മാർ ഉൾപ്പെടെ 6 ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആറ് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മൂന്ന് മുന്‍ എംഎല്‍എമാരും മുന്‍ മേയറും മുന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റുമാരുമാണ് കോണ്‍ഗ്രസിലെത്തിയത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് കുമാരി ശെല്‍ജയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗണേഷ് ഗോഡിയാലും പുതുതായെത്തിയവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മുന്‍ എംഎല്‍എമാരായ രാജ്കുമാര്‍ തുക്രല്‍, നാരായണ്‍ പല്‍, ബിംലാല്‍ ആര്യ എന്നിവരും മുന്‍ റൂര്‍ക്കി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ്…

Read More

ബിജെപി നേതാവ് കല്ലയം വിജയകുമാർ അന്തരിച്ചു.

വട്ടപ്പാറ :ബിജെപി സംസ്ഥാന കൗൺസിൽ അംഗം കല്ലയം വിജയകുമാർ നിര്യാതനായിബിജെപി നെടുമങ്ങാട്നിയോജക മണ്ഡലം പ്രസിഡൻ്റ്. യുവമോർച്ച സംസ്ഥാന സെക്രട്ടറി ബിജെപി ജില്ലാ ജനറൽസെക്രട്ടറി എന്നി നിലയിൽ പ്രവർത്തിച്ചു,നെടുമങ്ങാട് മണ്ഡലത്തിൽ ബി.ജെ.പിയുടെവളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു.

Read More

ബിജെപിയുടെ സീൽ പതിച്ചത് അശ്രദ്ധ മൂലം, ക്ലറിക്കൽ പിഴവ്; വിവാദ കത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്ന വിഷയത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ സീല്‍ പതിച്ചത് ക്ലറിക്കല്‍ പിഴവാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം. പിഴവ് മനസിലാക്കി നിര്‍ദേശങ്ങള്‍ പിന്‍വലിച്ചിരുന്നുവെന്നും തെറ്റായ രേഖകള്‍ പ്രചരിപ്പിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഒരു ശക്തിക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. അശ്രദ്ധ മൂലമാണ് പിഴവ് സംഭവിച്ചതെന്നും ഓഫീസർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 39 പേരുടെ പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്. ഇതിൽ നാല് വനിതകളും ഉൾപ്പെടുന്നു. ഇതോടെ ബി-ജെപി ഇതുവരെ പ്രഖ്യാപിച്ച ആകെ സ്ഥാനാർത്ഥിക-ളുടെ എണ്ണം 86 ആയി. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും. ഗുരുവായൂരിൽ ബി. ഗോപാലകൃഷ്‌ണനാണ് സ്ഥാനാർത്ഥി. സിപിഐയിൽ നിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. രഞ്ജിത്താണ് ബിജെപി…

Read More

ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ, തൃശൂരിൽ പത്മജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി എന്നിവരും മത്സരിക്കും. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക 1. മഞ്ചേശ്വരം – കെ സുരേന്ദ്രന്‍ 2. ഉദുമ -മനുലാല്‍…

Read More

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വം ശ്രീലേഖ ഉറപ്പിച്ചു. നാളെ രാവിലെ ചുവരെഴുത്ത് തുടങ്ങും. ശാസ്‌തമംഗലം കൗൺസിലർ കൂടിയാണ് ആർ. ശ്രീലേഖ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്തായിരുന്നു.ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സോമൻ, തിരുവനന്തപുരം സിറ്റി ജില്ല പ്രസിഡൻ്റ് കരമന ജയൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര് നേമത്ത് രീതിയിൽ ചുവരെഴുതി പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. തൃശൂരിൽ പത്മജ വേണുഗോപാലും സമാനമായ രീതിയിൽ…

Read More

റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ അന്ന് പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം. തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജിലായിരുന്നു റോബിന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. മത്സരിച്ചേക്കുമെന്ന സൂചന നല്‍കുന്ന വാര്‍ത്ത സ്റ്റോറിയായി പങ്കുവെയ്ക്കുകയുമായിരുന്നു….

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസ്: ബിജെപി പ്രവര്‍ത്തകന്‍ പോലിസില്‍ കീഴടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനായ പ്രതി കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്. കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ബിജെപി പ്രവര്‍ത്തകനെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടിരുന്നില്ല. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയെന്നായിരുന്നു പോലിസ് പറഞ്ഞത്. ഇതിനിടെ പ്രതി വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്നലെ മംഗലപുരം പോലിസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു….

Read More

ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 30 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഭാരതീയ ജനതാ പാര്‍ട്ടിക്ക്(ബിജെപി) 30 കോടി രൂപ സംഭാവനയായി നല്‍കിയതായി റിപോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരാണ് അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇക്കാലയളവില്‍ ബിജെപിക്ക് അല്ലാന ഗ്രൂപ്പ് 30 കോടി രൂപ സംഭാവന നല്‍കി എന്നാണ് റിപോര്‍ട്ട്. കമ്പനി ഇതുവരെ നല്‍കിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സംഭവനയാണിത്. 2023-24ല്‍ രണ്ടുകോടി രൂപയാണ് ഇവര്‍ ബിജെപിക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial