ബിജെപിയിൽ അഴിച്ചുപണി;കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി, അനിൽ ആന്റണിയെ നിലനിർത്തി,അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കി



ബിജെപിയിൽ ദേശീയതലത്തിൽ അഴിച്ചുപണി. കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കി. മുൻ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ദേശീയ ജന. സെക്രട്ടറിയായി. അനിൽ ആന്റണിയെ ദേശീയ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയപ്പോൾ എ.പി അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി.
ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായി ബി.എൽ സന്തോഷ് തുടരും. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ദേശീയ വൈസ് പ്രസിഡന്റുമാരായി വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടെ 13 പേരാണുള്ളത്. ഇതിൽ ആറ് പേർ വനിതകളാണ്. ദേശീയ ജനറൽ സെക്രട്ടറിമാരായി എട്ട് പേരും ദേശീയ സെക്രട്ടറിമാരായി 16 പേരുമുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: