പാലക്കാട്: പാലക്കാട് ഉത്സവത്തിനിടെ ബിജെപി പ്രവര്ത്തകർ ആക്രമിച്ചുവെന്ന് യുവതിയുടെ പരാതി. ആലത്തൂര് തരൂര് സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. തരൂര് പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെയാണ് സംഭവം. പരാതിക്കാരിയെയും ഇവരുടെ അമ്മാവനെയും പരിപാടിയുടെ സംഘാടകരായ ബിജെപി പ്രവര്ത്തകര് ആക്രമിക്കുകയായിരുന്നു. അമ്മാവനെ ആക്രമിക്കുന്നത് തടയാന് ശ്രമിച്ചപ്പോളാണ് തനിക്ക് നേരെ മര്ദനം ഉണ്ടായതെന്നും പരാതിയില് പറയുന്നു. ഒക്ടോബര് 11നായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില് ബിജെപി നേതാവും തരൂര് പഞ്ചായത്ത് ജനറല് സെക്രട്ടറിയുമായ കൃഷ്ണകുമാര് ഉള്പ്പെടെ ആറ് പേര്ക്കെതിരെ കേസെടുത്തു. ആലത്തൂര് പൊലീസിന്റേതാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.


