പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും എതിർക്കുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎംശ്രീപദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ ശ്രമിച്ചാൽ എന്തുവിലകൊടുത്തും എതിർക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഈ പദ്ധതി വരുത്തിവെയ്ക്കുന്ന വിന ഏറെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

നാടിനും, ജനങ്ങൾക്കും വേണ്ടി എന്നും കമ്മ്യൂണിസ്റ്റ് പാർട്ടി മുൻപന്തിയിലുണ്ടായിരുക്കുമെന്നും, ജനദ്രോഹനയങ്ങളുമായി ആരു മുന്നോട്ട് പോയാലും പാർട്ടി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ യുഡിഎഫ് സർക്കാർ ബിജെപി, ആർഎസ്എസ് നയങ്ങളാണ് നടപ്പാക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്രമോഡി സർക്കാരിനെതിരെ നിലപാട് എടുക്കന്ന രാഹുൽ ഗാന്ധിയും, കോൺഗ്രസും കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ സംഘ് പരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ ഒന്നും മുണ്ടുന്നില്ലെന്നും ബിനോയ് കുറ്റപ്പെടുത്തി. എൽഡിഎഫിന് ഒരു കാഴ്ചപാടുണ്ട് . അതിനു വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയപ്പോൾ സിപിഐ പ്രതികരിച്ചു രംഗത്തു വന്നിരുന്നു.

മുഖ്യമന്ത്രി മുമ്പു പറഞ്ഞ കാര്യങ്ങളെല്ലാം വിഴുങ്ങുകയാണ്. പിഎംശ്രി പദ്ധതി അറബിക്കടലിൽ എറിയണമെന്നു പറഞ്ഞ ലീഗ് നേതാവ് ഇപ്പോൾ മന്ത്രിസഭയിലുണ്ടെന്നും ഇക്കാര്യത്തിൽ അദ്ദേഹം മൗനത്തിലാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

എൽഡിഎഫ് കൊണ്ടുവന്ന സ്ത്രീസുരക്ഷ പദ്ധതി പുനസ്ഥാപിക്കണമെന്നും, ലേബർകോഡിലെ തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണമെന്നും തുടങ്ങിയ വിവിധ സിപിഐയുടെ നേതൃത്വത്തിൽ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിയമസഭാ മാർച്ച് നടത്തിയത്. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസി സെക്രട്ടറി സത്യൻ മൊകേരി, ദേശീയ സമിതിഅംഗവും, എഐടിയുസി സംസ്ഥാന ജനറൽസെക്രട്ടറിയുമായ കെ പി രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി പ്രസാദ്, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണണൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: