Headlines

മൂന്നു കുടുംബങ്ങളിലെ 17 പേര്‍, നടുക്കമായി മരണ പരമ്പര; കശ്മീര്‍ ഗ്രാമത്തിലെ ദുരൂഹത നീക്കാന്‍ കേന്ദ്ര സംഘം

ശ്രീനഗര്‍: മൂന്നു കുടുംബങ്ങളിലായി പതിനേഴു പേരുടെ അടുത്തടുത്തുള്ള മരണത്തിന്റെ ഞെട്ടലിലാണ്, കശ്മീരിലെ ബധാല്‍ ഗ്രാമം. പതിമൂന്നു കുട്ടികള്‍ ഉള്‍പ്പെടെയാണ് ദുരൂഹമായി മരണത്തിനു കീഴടങ്ങിയത്. പകര്‍ച്ചവ്യാധിയോ മറ്റേതെങ്കിലും രോഗവ്യാപനമോ അല്ല മരണത്തിനു കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ആശങ്കയേറി. ഇപ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉന്നത തല സംഘത്തെ നിയോഗിച്ചിരിക്കുകയാണ്, രജൗറി ജില്ലയിലെ ഗ്രാമത്തിലേക്ക്.

ഡിസംബര്‍ ഏഴിനും ജനുവരി 19നും ഇടയിലുള്ള ദിവസങ്ങളിലായാണ് പതിനേഴു പേര്‍ മരിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നമൊന്നും ഇല്ലാതിരുന്ന ഇവരുടെ ശരീരത്തില്‍ നാഡീ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഗ്രാമത്തിലെ ഒരു നീരുറവയിലെ വെള്ളത്തിലും വിഷാംശം കണ്ടതോടെ ഇതു തമ്മില്‍ ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് അധികൃതര്‍. പനി, വേദന, ഓക്കാനം, നിയന്ത്രണാതീതമായ വിയര്‍പ്പ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളാണ് മരിച്ച രോഗികളില്‍ കണ്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയ്ക്കു പുറമേയാണ്, ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ റാങ്ക് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്.

പനി, വേദന, ഓക്കാനം, നിയന്ത്രണാതീതമായ വിയര്‍പ്പ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളാണ് മരിച്ച രോഗികളില്‍ കണ്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയ്ക്കു പുറമേയാണ്, ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ റാങ്ക് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്.

സംഘം സംഭവ സ്ഥലത്ത് നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. രോഗത്തെ അതിജീവിച്ച കുടുംബാംഗങ്ങളില്‍നിന്നും ഗ്രാമവാസികളില്‍നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു

മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സ്ഥലം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാക്ടീരിയ ബാധയോ വൈറല്‍ പകര്‍ച്ചവ്യാധിയോ അല്ലെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വക്താവ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയ നീരുറവ അധികൃതര്‍ അടച്ചു പൂട്ടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: