ജക്കാര്‍ത്ത: ബാഡ്മിന്റന്‍ മത്സരത്തിനിടെ ഹൃദയാഘാതം വന്ന് 17 വയസുകാരൻ മരിച്ചു. ചൈനീസ് താരമായ ഴാങ് ഷിജി ആണ് മരിച്ചത്. ഇന്തോനേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെ കളിക്കളത്തിൽ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഴാങ് ഷിജി ചൈനയുടെ ജൂനിയര്‍ ബാഡ്മിന്റന്‍ ടീമില്‍ അംഗമായത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നന്നായി കളിച്ചുകൊണ്ടിരുന്ന താരം പെട്ടെന്ന് വീഴുകയും പിടയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഈ വര്‍ഷമാദ്യം ഡച്ച് ജൂനിയര്‍ ഇന്റര്‍നാഷനല്‍ കിരീടം നേടിയിരുന്നു. മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് ചൈനീസ് ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രതികരിച്ചു. താരത്തിന്റെ മരണം ബാഡ്മിന്റന്‍ ലോകത്തിന് തീരാനഷ്ടമാണെന്ന് ഏഷ്യന്‍ ബാഡ്മിന്റന്‍ അസോസിയേഷനും ഇന്തോനേഷ്യ ബാഡ്മിന്റന്‍ അസോസിയേഷനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

