ഭാര്യയോടൊപ്പം 17 കാരനെ കിടപ്പറയിൽ കണ്ടെന്നാരോപിച്ച് ഗ്യാസ് സിലിണ്ടർ കൊണ്ട് കൗമാരക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് ഡൽഹി ഗുലാബി ബാഗിലെ പ്രതിയുടെ വീട്ടിലെത്തുമ്പോൾ കിടക്കയിൽ മൃതദേഹത്തിനരികിൽ വെള്ളവും കുടിച്ചുകൊണ്ടിരിക്കുന്ന പ്രതിയെയാണ് കണ്ടത്. മുകേഷ് താക്കൂർ എന്ന 25-കാരനാണ് 17 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
പ്രതാപ് നഗറിൽ രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾ മറ്റൊരാളുടെ തലയടിച്ച് പൊട്ടിച്ചെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസെത്തുമ്പോൾ കൗമരക്കാരൻ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. ഹരിയാന സ്വദേശിയാണ് മരിച്ച 17-കാരൻ.
മുകേഷിന്റെ ഭാര്യയാണ് 17-കാരനെ ശനിയാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നത്. ഇരുരും അടുത്ത് ഇടപഴകുന്നത് ശ്രദ്ധിച്ച മുകേഷ് രണ്ടുപേരെയും കിടപ്പറയിൽ ഒരുമിച്ച് കണ്ടെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും പറയുന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യ ജോലിക്ക് പോകാൻ കാത്തിരുന്ന മുകേഷ് ഉറങ്ങിക്കിടന്ന 17-കാരന്റെ തലയ്‌ക്ക് സിലിണ്ടറിന് അടിക്കുകയായിരുന്നു. അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്


