തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. മരിച്ചവർ പോലും വോട്ടർപട്ടികയിൽ ഇടംപിടിച്ചെന്നാണ് അടൂർ പ്രകാശ് ആരോപിക്കുന്നത്. വോട്ടർമാർക്ക് തങ്ങളുടെ ബൂത്തിൽതന്നെ ഇരട്ടവോട്ട് ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു
‘ഇത്തവണ 1,72,000 വോട്ടുകൾ ഇരട്ട വോട്ടുകളാണ്. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തിൽ ഇരട്ട വോട്ടുകൾ ഉണ്ടായിരുന്നു. 58,000 ഇരട്ട വോട്ടുകൾ ചെയ്യുന്നത് കഴിഞ്ഞതവണ തടഞ്ഞു. ഒരാളെ പോലും വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്യരുത് എന്നാണ് സർക്കാർ നിലപാട്. ഇരട്ടവോട്ടുകൾ ചൂണ്ടിക്കാണിക്കുമ്പോൾ നിഷേധാത്മക നിലപാടാണ് ഉള്ളത്’, അദ്ദേഹം ആരോപിച്ചു

