‘ദേശീയപാത നിർമ്മാണം ഇഴയുന്നു, ഇങ്ങനെ പോയാൽ പറ്റില്ല, വൈകിയാൽ സമരം തുടങ്ങും’; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടൂർ പ്രകാശ്
തിരുവനന്തപുരം : കടമ്പാട്ടുകോണം–കഴക്കൂട്ടം ദേശീയപാതാ വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ മുന്നോട്ടുപോകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി അടൂർ പ്രകാശ് എം പി. ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് അടൂർ പ്രകാശ് പ്രതിഷേധം അറിയിച്ചത്. സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നും നിർദേശം നൽകി. ഇനിയും വൈകിയാൽ സമരം തുടങ്ങുമെന്നും ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ അനിശ്ചിതമായി നിർമാണം നീളാൻ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് മുന്നറിയിപ്പ് നൽകി. ദേശീയപാതാ നിർമ്മാണത്തിലെ കാലതാമസം മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഗൗരവമായി കാണണമെന്നും പദ്ധതിയുടെ പുരോഗതി ഉറപ്പാക്കാൻ…

