കൽപ്പറ്റ: വാളാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപെട്ട് മരിച്ചു. വാഴപ്ലാംകുടി അജിൻ (15), കളപുരക്കൽ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
അവധിക്കാലമായതിനാൽ ബന്ധുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനെത്തിയതായിരുന്നു. രണ്ടുകുട്ടികൾ ഒഴുക്കിൽപ്പെട്ട് കയത്തിൽ മുങ്ങിപ്പോകുകയായിരു മൂന്നുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഏറെ നേരം നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.
ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.
