ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിയെയുത്തത് രണ്ടു കോടി 18 ലക്ഷം രൂപ; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മിൻഹാജ്, മുഹമ്മദ് ഫാഹിം എന്നിവർ അറസ്റ്റിലായത്. ഇവർ വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്തത്.

ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ് പിടിയിലായത്. പ്രധാന പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോട് 5 പേർ അറസ്റ്റിലായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: