തിരുവനന്തപുരം: തുമ്പയിൽ നിന്നും കാണാതായ തിരുവനന്തപുരം പള്ളിത്തുറ സ്കൂളിലെ 3 പ്ലസ് ടു വിദ്യാർത്ഥികളെ തെലുങ്കാന റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തി. വിദ്യാർഥികൾ നിലവിൽ ആർ പിഎഫിന്റെ കസ്റ്റഡിയിലാണുള്ളത്. നാളെ രാവിലെ തുമ്പ പൊലീസ് തെലുങ്കാനയിലേക്ക് തിരിക്കും.
+2 വിദ്യാർത്ഥികളായ നിധിൻ, ഭുവിൻ, വിഷ്ണു എന്നിവരെയാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. മാതാപിതാക്കളാണ് തുമ്പ പൊലീസിൽ പരാതി നൽകിയത്. അമ്മ വിഷമിക്കരുത് തിരിച്ചു വരും എന്ന് ഒരു വിദ്യാർത്ഥി കത്ത് എഴുതിവെച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കവയെയിരുന്നു വിദ്യാർത്ഥികൾ തെലങ്കാനയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
