
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; 47കാരന് മൂന്നു വർഷം തടവും പിഴയും
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് മൂന്നു വർഷം തടവും 25000 രൂപ പിഴയും. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന അയൽവാസിയായ ഒമ്പതു വയസുകാരിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കണിയാം വെളിവീട്ടിൽ പ്രമീഷ്(അമ്പിളിക്കുട്ടൻ-47)-നെ ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി മൂന്നു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. വീട്ടിൽ അച്ഛനും അമ്മയും പുറത്തു പോയ സമയം വീടിനടുത്ത് കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിക്കു നേരേ അതിക്രമം നടത്തിയതിനായിരുന്നു…