ഇടുക്കി ഡെപ്യൂട്ടി തഹസിൽദാറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാമിനെയാണ് (46) ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് ഡെപ്യൂട്ടി തഹസിൽദാരായി സ്ഥലം മാറിയേത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Read More

തിരുവോണ ബമ്പർ ലോട്ടറിയുടെ പ്രകാശനം ഇന്ന് ; ഒന്നാം സമ്മാനം 25 കോടി

തിരുവനന്തപുരം: ചരിത്രത്തിലെ ഭാഗ്യ സമ്മാനം ഇത്തവണ ആർക്ക് അടിക്കും എന്ന ചോദ്യമായിരിക്കും ഇനി അങ്ങോട്ട്. കേരളത്തിന്റെ തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശനം ഇന്ന് നടക്കും. ഒന്നാം സമ്മാനം 25 കോടിയാണ്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയത്. ഒന്നാം സമ്മാനം 30 കോടിയാക്കണം എന്ന ശുപാർശ ധനവകുപ്പ് തള്ളി കളഞ്ഞു. തിരുവോണം…

Read More

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍

കൊല്ലം: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടം കരിയില്‍ കെ.പി 14/13 എസ്എ നിവാസില്‍ അല്‍ഹാദ് (42) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കരിക്കോട് സ്വദേശിയായ പെണ്‍കുട്ടിക്ക് ബാംഗ്ലൂരില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബി.എസ് സീറ്റ് വാങ്ങി നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടപ്പാക്കിയത്.2019 മുതല്‍ വിവിധ സമയങ്ങളിലായി പ്രതി പെണ്‍കുട്ടിയുടെ മാതവിന്റെ കൈയില്‍നിന്ന് പത്ത് ലക്ഷത്തി അന്‍പത്തേഴായിരത്തിപതിനഞ്ച് രൂപ കബളിപ്പിച്ച്…

Read More

വീട്ടിൽ ഉറങ്ങികിടന്ന പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു; ആസിഡ് ആക്രമണമെന്ന് സംശയം

കാട്ടാക്കട :വീട്ടിൽ ഉറങ്ങികിടന്ന പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു ആസിഡ് ഒഴിച്ചതെന്നാണ് സംശയം. മാറനല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ. സുധീർഖാനാണ് പൊള്ളലേറ്റത്. സംഭവത്തിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു.വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സുധീർഖാന് പൊള്ളലേറ്റത്. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം സജികുമാർ വീട്ടിൽ വന്ന് പോയശേഷമാണ് പൊള്ളലേറ്റത്. ദേഹത്ത് ആസിഡ് ഒഴിച്ചതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. വീടിന് സമീപത്ത് നിന്ന് ആസിഡ് കുപ്പി കണ്ടെത്തിയിട്ടുണ്ട്.ഗുരുതരമായി പൊള്ളലേറ്റ സുധീർഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

കോഴിക്കോട് സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണ് രണ്ടുകുട്ടികൾ മരിച്ചു. കോരങ്ങാട് അല്‍ഫോന്‍സാ റോഡിലായിരുന്നു അപകടം. കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താമരശ്ശേരി കോരക്കാട് വട്ടക്കുരു അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ് ആദി (13) എന്നിവരാണ് കുളത്തിൽ വീണത്. കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് സെപ്റ്റിക് നിർമ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴയിലാണ് വീണത്. കുട്ടികൾ വെള്ളത്തിലേക്ക് ഇറങ്ങിയതാണോ അതോ അബദ്ധത്തിൽ വീണതാണോ…

Read More

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി .

കൽപ്പറ്റ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 24) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി,…

Read More

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ: ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

6-12 ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. എല്ലാ സർക്കാർ-എയ്ഡഡ്, റസിഡൻഷ്യൽ സ്‌കൂളുകളിലും സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവർത്തകയായ ജയ താക്കൂർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുടെ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്’…

Read More

കൊട്ടാരക്കരയിൽ മകൻ അമ്മയെ നടു റോഡിൽ കുത്തിക്കൊന്നു.

കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി

Read More

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്തും

തിരുവനന്തപുരം :ഈ വർഷത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.മുമ്പ് ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ രണ്ടാം വർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രണ്ടാം വർഷക്കാരായ വിദ്യാർഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കൂടി പരീക്ഷകൾ മുൻവർഷത്തേതു പോലെ നടത്തുന്നത്. പരീക്ഷകൾ ഇത്തരത്തിൽ മാറ്റുന്നതിനെതിരെ വിദ്യാർഥികൾ…

Read More

ഇറച്ചി വിൽപനയുടെ മറവിൽ ഹാഷിഷ് ഓയിൽ വിതരണം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: കോഴി ഇറച്ചി വിൽപനയുടെ മറവിൽ ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്ത കേസിൽ നാലു പേർ പിടിയിൽ. സംഭവത്തിൽ തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെ ശ്രീകാര്യം പൊലീസ് പിടികൂടി. പ്രതികളിൽ നിന്നും 760 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഹോട്ടലുകളിൽ കോഴി ഇറച്ചി വിതരണം ചെയ്യുന്നതിന്റെ മറവിലാണ് ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ കടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാത്രിയാണ് ഇവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial