സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍…

Read More

മുഹമ്മദ് മുഹസിൻ എംഎൽഎക്കെതിരെ നടപടി; പാലക്കാട് സിപിഐയിൽ കൂട്ടരാജി

പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസം സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് എംഎൽഎ മുഹമ്മദ് മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്കും, പട്ടാമ്പി സിപിഐ മണ്ഡലം സെക്രട്ടറി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗം കോടിയിൽ രാമകൃഷ്ണൻ എന്നിവരെ ബ്രാഞ്ചിലേക്കും തരംതാഴ്ത്തിയതിനെതിരെ വൻ പ്രതിഷേധമാണ് പട്ടാമ്പിയിലെ പാർട്ടി അണികളിൽ ഉണ്ടായത്. പാർട്ടി മുൻ ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, ജില്ലാ എക്സികൂട്ടീവ് അംഗം കെ…

Read More

നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു.

കൊല്ലം: നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പുനലൂർ മുൻ നഗരസഭ കൗൺസിലർ സിന്ധു ഉദയകുമാർ ആണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. സിന്ധുവും സുഹൃത്തുകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി കഴിഞ്ഞ ദിവസം തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു സിന്ധു ചാടിയതെന്ന് ഭർത്താവ് ഉദയകുമാർ പറഞ്ഞു. സ്വർണാഭരണങ്ങളും പണവും എടിഎം കാർഡും…

Read More

ഏഴ് വയസുകാരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് വധ ശിക്ഷ

ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിനാണ് (50) വധശിക്ഷ വിധിച്ചത്. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നാല് കേസുകളിലായി 104 വർഷം തടവും കോടതി വിധിച്ചു. ആമകണ്ടം വടക്കേതാഴെ റിയാസിന്റെയും സഫിയയുടെയും മകൻ അബ്ദുൾ ഫത്താഹ് റെയ്ഹാനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2021 ഒക്ടോബര് 3ന് പുലർച്ചെ…

Read More

മണിപ്പൂരിൽ സ്ത്രീകളുടെ പ്രതിഷേധത്തിൽ സംഘർഷം

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. തലസ്ഥാനത്ത് സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ്സംഘർഷമുണ്ടായത്. ഖാരി മേഖലയിലെ സ്ത്രീ പ്രതിഷേധക്കാർ ഇരുഭാഗത്തും റോഡ് ഉപരോധിച്ചു. തുടർന്ന് ടയറുകൾക്ക് തീയിടുകയും ചെയ്തു.പിന്നീട് മണിപ്പൂർ സായുധ പൊലീസ്, ആർമി, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻഎന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സൈന്യം പ്രദേശത്ത് ഫ്ലാഗ് മാർച്ചും നടത്തി. കൂടുതൽ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അതേസമയം, മണിപ്പൂരിലെ കൂടുതൽ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത് വന്നു. മെയ് നാലിന് രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നുവെന്ന…

Read More

വർക്കല ലീന മണി കൊലപാതകത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ

വർക്കല. ലീന മണി കൊലപാതകത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ.കൊല്ലപ്പെട്ട ലീന മണിയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി എന്നിവരാണ് പിടിയിലായത്.സ്വത്തു തർക്കത്തിന്റെ പേരിലായിരുന്നു വീട്ടമ്മയെ ബന്ധുക്കളായ നാലു പേർ ചേർന്ന്കൊലപ്പെടുത്തിയത്. കഴിഞ്ഞ 16 നു രാവിലെയാണ് വർക്കല അയിരൂർ സ്വദേശിയായ ലീന മണിയെ ഭർത്താവിന്റെ സഹോദരങ്ങൾ ഉൾപ്പടെ വീട്ടിൽ കയറി മർദ്ദിച്ചു കൊലപ്പെടുത്തിയത്.ഒന്നര വർഷം മുൻപ് ലീന മണിയുടെ ഭർത്താവ് മരിച്ചു.പിന്നാലെ ഭർത്താവിന്റെ സഹോദരങ്ങൾ ഉൾപ്പടെ സ്വത്തിനായി ലീന മണിയെ ഉപദ്രവിച്ചു.സഹിക്കാൻ കഴിയാതെ വന്നതോടെ കോടതിയിൽ നിന്ന്…

Read More

വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി.

മുതിർന്ന അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസിൽ ഹാജരാകാതിരുന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നടത്തിയ പരിശോധനയിലാണ് അഞ്ചു ഉദ്യോഗസ്ഥർ ജോലി സമയത്ത് ഓഫീസിൽ ഹാജരില്ല എന്ന് കണ്ടെത്തിയത്. തുടർന്ന് അറ്റൻഡൻസ് രജിസ്റ്റർ പരിശോധിക്കുകയും നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ഡ്യൂട്ടി സമയത്ത് ഹാജരില്ല എന്ന് കണ്ടെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയത്. ചെങ്ങന്നൂർ…

Read More

സ്കോൾ കേരള; പ്ലസ് വൺ
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്‌കോൾ – കേരള മുഖേനയുള്ള ഹയർ സെക്കൻഡറി തല കോഴ്സുകളിൽ 2023-25 ബാച്ചിലേക്ക് ഓപ്പൺ, റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യത നേടിയവർക്കോ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.ജൂലൈ 24 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 23…

Read More

കാറിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ എടത്വ തായങ്കരിബോട്ട് ജെട്ടിയ്ക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി യുവാവ് മരിച്ച നിലയിൽ .എടത്വ സ്വദേശി ജയിംസ്കുട്ടി ( 49) ആണ് മരിച്ചതെന്ന് സംശയം.ജയിംസ് കുട്ടിയുടേതാണ് കാർ.മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ .പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്.തകഴിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്.കാർ പൂർണമായി കത്തി നശിച്ചു.കാർ കത്തിയതിൻ്റെ കാരണം വ്യക്തമല്ല.എടത്വ പോലീസ് സ്ഥലത്തെത്തി…

Read More

ഛത്തീസ്ഗഡ്: ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് സർക്കാർ അതിജീവിച്ചു, പ്രതിപക്ഷത്തിന്റെ കുറ്റപത്രത്തിൽ വസ്തുതകളില്ലെന്ന് മുഖ്യമന്ത്രി ബാഗേൽ

നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭാരതീയ ജനതാ പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. 13 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പുലർച്ചെ ഒരു മണിക്ക് ശേഷം പ്രമേയം ശബ്ദവോട്ടോടെ പരാജയപ്പെട്ടു. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 71 അംഗങ്ങളും ബിജെപിക്ക് 13 എംഎൽഎമാരുമാണ് സഭയിലുള്ളത്. അഴിമതി ആരോപണങ്ങൾ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്തത്, ക്രമസമാധാന നില വഷളാകുക തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങൾ കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial