
കാത്തിരിപ്പിന് വിരാമം; വിൻഡീസിന് എതിരെ സെഞ്ചുറി നേടി കോഹ്‌ലി.
പോർട്ട് ഓഫ് സ്പെയിൻ : വിദേശ മണ്ണിലെ ടെസ്‌റ്റ് സെഞ്ചുറിക്കായുള്ള തന്റെ അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വിരാട് കോഹ്‌ലി. പോർട്ട് ഓഫ് സ്‌പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ നടന്ന രണ്ടാം ടെസ്‌റ്റിന്റെ രണ്ടാം ദിനത്തിൽ വിൻഡീസിനെതിരെ തന്റെ 29-ാം ടെസ്‌റ്റ് സെഞ്ചുറി നേടി കോഹ്‌ലി ഫോമിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. 180 പന്തിൽ സെഞ്ച്വറി തികച്ച കോഹ്‌ലി തന്റെ 500-ാം അന്താരാഷ്ട്ര മത്സരം അവിസ്‌മരണീയ മുഹൂർത്തമാക്കി മാറ്റി. 2018 ഡിസംബറിൽ പെർത്ത് സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ…