മദ്യലഹരിയില്‍ റോഡെന്ന് കരുതി കാറോടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ.

കണ്ണൂ‍ർ: മ​ദ്യ ലഹരിയിൽ റോഡെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച ആളെ കണ്ണൂ‍ർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് താഴെചൊവ്വ റെയിൽവേ ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്.കാർ പാളത്തിൽ കുടുങ്ങി ഓഫാകുകയും ചെയ്തു. സംഭവം കണ്ട ​ഗേറ്റ് കീപ്പർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കാർ ട്രാക്കിൽ നിന്ന് മാറ്റുകയായിരുന്നു. ജയപ്രകാശിനെതിരെ റെയിൽവേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും…

Read More

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിരക്ക് മാത്രം മതി; സേവന നിരക്ക് പ്രദര്‍ശിപ്പിക്കണം, രസീത് നല്‍കണം

തിരുവനന്തപുരം :അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് സംസ്ഥാന അക്ഷയ ഡയറക്ടര്‍ അനു കുമാരി അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച സേവന നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും രസീത് നിര്‍ബന്ധമായും നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവന നിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ ആ വിവരം പൊതുജനങ്ങള്‍ക്ക് ജില്ലാ, സംസ്ഥാന ഓഫീസുകളെയോ സംസ്ഥാന സര്‍ക്കാറിന്റെ സിറ്റിസണ്‍ കോള്‍സെന്ററിലോ അറിയിക്കാം.അക്ഷയ…

Read More

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനക്കൂട്ടം

ഇംഫാൽ: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ തെരുവിലൂടെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം ചെയ്ത സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനക്കൂട്ടം. കേസിൽ ഇന്നലെ അറസ്റ്റിലായ പ്രധാന പ്രതിയായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകളടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീയിട്ടത്. മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിന്‍റെയും വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്. അതിക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് സംഭവത്തിൽ ദേശീയ…

Read More

വിനായകനെതിരെ കേസ് എടുക്കരുതെന്ന് ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ കേസ് എടുക്കരുതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. വിനായകന്റെ പരാമര്‍ശം ശ്രദ്ധില്‍പ്പെട്ടിട്ടില്ല. എന്തുതന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. സംഭവത്തില്‍ അയാള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് അപേക്ഷിക്കുന്നതായും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടായത്. വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും വീഡിയോ വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍…

Read More

ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാർ ബസ് കഴുകിച്ചു.

വെള്ളറട (തിരുവനന്തപുരം) ∙ കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിനു പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ബസ് കഴുകിച്ചെന്ന് ആക്ഷേപം. ഇന്നലെ വൈകിട്ടു മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണു പെൺകുട്ടി ഛർദിച്ചത്. സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു.വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു. തുടർന്നു സമീപത്തെ…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 21-ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആർ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. പ്രാഥമികതലത്തിലെ രണ്ടു ജൂറികൾ (ഉപസമിതികൾ) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ്‌ അന്തിമ ജൂറി കണ്ടത്‌. മികച്ച നടൻ, നടി, സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ശക്തമായ മത്സരമുണ്ടായെന്നാണ്‌ സൂചന. കുട്ടികളുടെ വിഭാഗത്തിൽ എട്ടുചിത്രവും മത്സരിച്ചു. ബംഗാളി സംവിധായകനും നടനുമായ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ആര്‍ത്താറ്റ് സ്വദേശിയും അഗതിയൂര്‍ ലക്ഷംപറമ്പില്‍ താമസക്കാരനുമായ പൂവത്തൂര്‍ വീട്ടില്‍ സഞ്ജു (33) വാണ് പിടിയിലായത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുകയും ശരീരത്തില്‍ കയറിപ്പിടിക്കുന്നതുള്‍പ്പെടെയുള്ള ലൈംഗിക പ്രവര്‍ത്തികള്‍ നടത്തിയതോടെയാണ് കുന്നംകുളം പൊലീസില്‍ പരാതി…

Read More

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു.

പട്ടാമ്പി: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ഞാളൂർ വീട്ടിൽ എൻ.ഉണ്ണികൃഷ്ണൻ (68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊർണ്ണൂർ സർവീസ് ബാങ്ക് പ്രസിഡന്റ്, കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റെയ്ഡ്‌കോ വൈസ് ചെയർമാൻ, എഐആർടിഡബ്ലിയുഎഫ് അഖിലേന്ത്യാ സെക്രട്ടറി, ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിക്കുകയായിരുന്നു. ഓങ്ങല്ലൂർ കൊറ്റരാട്ടിൽ പരേതനായ ഗണപതി…

Read More

ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ഒഴിവ്

നെടുമങ്ങാട് :നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന ഒക്യുപേഷണൽ തെറാപ്പി പദ്ധതിയിലേക്ക് തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നു. ബാച്ചിലേഴ്സ് ഓഫ് ഒക്യുപേഷണൽ തെറാപ്പി യോഗ്യത ഉള്ളവർ ഓഗസ്റ്റ് അഞ്ച് വൈകിട്ട് നാലിന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പുകൾ ഹാജരാക്കണം.

Read More

വിനായകന്റെ വീടാക്രമിച്ച് കോൺഗ്രസ് പ്രവർത്തകർ; ജനല്‍ച്ചില്ലുകള്‍ അടിച്ച് തകർത്തു.

കഴിഞ്ഞദിവസം നടന്‍ വിനായകന്‍ ഫെയ്സ്ബുക്ക് ലൈവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടയിലാണ് വിനായകന്‍ അധിക്ഷേപിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് വിനായകന്റെ ഫ്ലാറ്റിന് നേരെ ആക്രമണം നടന്നത്. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.അന്തരിച്ച മുന്‍മുഖ്യമന്ത്രിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്ലാറ്റിനുള്ളിലേക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial