ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം വീട്ടിൽ നിന്നും എസ് അമീർ ഷാജഹാൻ (27), ആനക്കള്ളൻ എന്ന പേരില്‍ അറിയപ്പെടുന്ന പള്ളിമുക്ക് മുണ്ടയ്ക്കൽ പാലത്തറ അയത്തിൽ ഫാത്തിമ മൻസിലിൽ നിന്നും വട്ടിയൂർക്കാവ് ഇലിക്കോട് ടി എം വി നഗർ ഹൗസ് നമ്പർ 144ൽ വാടകയ്ക്ക് താമസിക്കുന്ന എൻ സൈദലി (23) എന്നിവരാണ് അറസ്റ്റിൽ ആയത്. നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക്…

Read More

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് ഇന്ന് ലഭിച്ചിരുന്നു. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ…

Read More

വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ ,സ്ഥലംമാറ്റം,തെറ്റ് തിരുത്തൽ എന്നിവക്ക്അപേക്ഷ നൽകാം

വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ /സ്ഥലംമാറ്റം/തെറ്റ് തിരുത്തൽ എന്നിവക്ക് ഇപ്പോൾ അപേക്ഷ നൽകാം. 17വയസ്സ് കഴിഞ്ഞു 2024ജനുവരി 1ന് 18വയസ്സ് പൂർത്തിയാകുന്നവർക്കും 18വയസ്സ് പൂർത്തിയായി ഇതുവരെയും വോട്ടർലിസ്റ്റിൽ പേര് ഇല്ലാത്തവർക്കും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ഇപ്പോൾ അവസരം ഉണ്ട്. അന്യ ദേശത്ത് നിന്നും വന്നു സ്ഥിരതാമസം ആയവർക്കും, വിവാഹം കഴിഞ്ഞു വന്നവർക്ക് ഉൾപ്പെടെ ഈ അവസരം ഉപയോഗിച്ചു അടുത്ത ഇലക്ഷന് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാം. പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയിൽ കാർഡും ലഭിക്കും….

Read More

കലാപഭൂമിയിൽ നിന്ന് ക്ലാസ് മുറിയിലേക്ക്; മണിപ്പൂരിന്റെ മകളെ ചേർത്തു പിടിച്ച് കേരളം

തിരുവനന്തപുരം: മാസങ്ങളോളമായി സംഘർഷങ്ങൾ അണയാതെ തുടരുന്ന മണിപ്പൂരിൽ നിന്നെത്തിയ പെൺകുട്ടിയെ ചേർത്ത് പിടിച്ച് കേരളം. മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പമാണ് ജേ ജെം എന്ന തലസ്ഥാനത്തെത്തിയത്. ആക്രമണത്തിൽ പെൺകുട്ടിയുടെ വീട് പൂർണമായും നശിച്ചതായാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തതായും അറിയുന്നു. ഈ പശ്ചാത്തലത്തിലാണ് പെൺകുട്ടി കേരളത്തിലേക്ക് ചേക്കേറിയത്. എന്നാൽ മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും പെൺകുട്ടിക്ക് സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. ഇതോടെ ജേ ജെം തിരുവനന്തപുരം…

Read More

മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഇടപെടും; സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തെ അപലപിച്ച സുപ്രീംകോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നടപടി എടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രീംകോടതിക്ക് നടപടി എടുക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. കേസ് ഈ മാസം 28ന് പരിഗണിക്കും. മണിപ്പൂരില്‍ നിന്ന് പുറത്തുവന്ന വിഡിയോ ഞെട്ടിക്കുന്നതാണ്. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സര്‍ക്കാര്‍ ഉചിതമായ…

Read More

“മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തലകുനിഞ്ഞ് പോകുന്നു”
മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂട്.

കൊച്ചി: മണിപ്പൂരിൽ രണ്ട് കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്.” മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നുവെന്നും ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു. മണിപ്പൂരിൽ കുകി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്നരാക്കി റോഡിൽക്കൂടി നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. തലസ്ഥനമായ ഇംഫാലിൽ നിന്ന് 3 കി.മീ മാറി കാൻഗ് പോക്‌പി ജില്ലയിൽ മെയ് 4 ന് ആണ് സംഭവം നടന്നത്. വീഡിയോ…

Read More

ബസിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടിച്ചു

പോത്തൻകോട് : കെഎസ്ആർടിസി ബസിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെഉപദ്രവിക്കുകയും തലയിൽ തുപ്പുകയും ചെയ്ത യുവാവിനെ പൊലീസും നാട്ടുകാരുംചേർന്ന് ഓടിച്ചിട്ടു പിടിച്ചു. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്കുതാമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) യാണ് വിദ്യാർത്ഥിനിയുടെപരാതിയിൽ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഇറങ്ങിയോടിയ ഇന്ദ്രജിത്തിനെഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെയെത്തിപിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മംഗലപുരം ബസ്സ്റ്റോപ്പിൽ ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം. പെൺകുട്ടി ബഹളംവച്ചതോടെ ഇന്ദ്രജിത്ത് ഇറങ്ങിയോടി. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുംനാട്ടുകാരും വിവരം അറിഞ്ഞെത്തിയ പൊലീസും പാഞ്ഞു.മതിലും…

Read More

അബ്ദുൾ നാസർ മഅ്ദനി കേരളത്തിൽ; തിരുവനന്തപുരത്ത് വിമാനമിറങ്ങി

പി.ഡി.പി. ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം സാധിച്ചിരുന്നില്ല. ഇന്ന് 11.30 ഓടെ ബംഗളുരുവിൽ നിന്ന് വിമാനമാർഗമാണ് മഅ്ദനി തിരുവനന്തപുരത്തെത്തിയത്.ഭാര്യ സൂഫിയ മഅദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ കൂടെയുണ്ട്. ഇനി റോഡുമാർഗം മഅ്ദനി അൻവാറുശ്ശേരിയിലേക്ക് പോകും. മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയർപോർട്ടിൽ…

Read More

സ്ത്രീകളെ നഗ്നരാക്കി നടുറോഡിലൂടെ നടത്തിയ ശേഷം ബലാത്സംഗം ചെയ്തു; മുഖ്യപ്രതി അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടുറോഡിലൂടെ നടത്തിയ ശേഷം ബലാത്സം​ഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയായ ഹെറാദാസ് (32) ആണ് അറസ്റ്റിലായത്. വീഡിയോ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവ ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനായി 12 ഓളം ടീമുകളെ രൂപീകരിച്ചിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സം​ഗം ചെയ്യുകയും ചെയ്തത്. സംഭവത്തിൽ…

Read More

മണിപ്പൂരിൽ നടന്നത് മനുഷ്യത്വരഹിതമായ നടപടി :സ്മൃതി ഇറാനി

ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളോടും ക്രൂരമായ അക്രമം അഴിച്ചു വിടുകയാണ് കലാപകാരികൾ. ഈ വീഡിയോയ്ക്ക് പിന്നാലെയാണ് സ്‌മൃതി ഇറാനിയുടെ ട്വിറ്റ് എത്തിയത്. മണിപ്പൂരില്‍ രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മണിപ്പൂരില്‍ നടന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് വിശേഷിപ്പിച്ച അവര്‍ സംഭവത്തെ അപലപിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻസിങ്ങുമായി സ്‌മൃതി ഇറാനി സംസാരിച്ചു.കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞതായും സ്മൃതി ഇറാനി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial