സി പി ഐ യിലെ മഞ്ജുഷ ജി ആനന്ദ് വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

വിതുര ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സിപിഐ മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറിയുമായ മണലി വാർഡ് അംഗം മഞ്ജുഷ ജി ആനന്ദ് തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റായി തേവിയോട് വാർഡ് അംഗം സിപിഎമ്മിലെ ബിഎസ് സന്ധ്യയും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ ഇവർക്ക് ഒൻപത് വോട്ടുകൾവീതവും യുഡിഎഫ് സ്ഥാനാർത്ഥികളായ ജി ഗിരീഷ് കുമാറിനും ലതാകുമാരിയ്ക്കും അഞ്ച് വോട്ടുകളും ലഭിച്ചു.ആകെയുള്ള 17 അംഗങ്ങളിൽ ബിജെപിയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു . സിപിഎമ്മിലെ ആർ വത്സല…

Read More

മണിപ്പൂരിൽ ഭീകരത ; 2 യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തി വീഡിയോ പുറത്ത്

ഇംഫാൽ: വർഗീയ സംഘർഷം നടക്കുന്ന മണിപ്പൂരിൽ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചു. കുകി വിഭാഗത്തിൽപ്പെട്ട ഇവരെ സമീപത്തെ വയലിൽ വെച്ച് കൂട്ട ബലാത്സംഗം ചെയതതായി കുകി ഗോത്ര സംഘടന ആരോപിച്ചു. മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇൻഡീജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്‌തെയ് -കുകി വിഭാഗങ്ങൾ…

Read More

അബ്ദുൾ നാസർ മദനി ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: സുപ്രീംകോടതി ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ പിഡിപി നേതാവ് അബ്ദുൾ നാസർ മദനി കേരളത്തിലേക്ക്. ഇന്ന് രാവിലെ ഒമ്പത് മണിക്കുള്ള വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന മദനി , കാർ മാർഗം അൻവാർശ്ശേരിയിലേക്ക് പോകും. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാർശ്ശേരിയിൽ കഴിഞ്ഞ ശേഷമുള്ള ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പതിനഞ്ച് ദിവസത്തിൽ ഒരിക്കൽ വീടിനടുത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ വിധി…

Read More

നിയമസഭാ സമ്മേളനം ആഗസ്റ്റ് 7 മുതൽ

നിയമസഭാസമ്മേളനം ആഗസ്റ്റ് എഴ് മുതൽപതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ആഗസ്റ്റ് എഴ് മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണം അനുവദിക്കാനുംഅഡ്മിനിസ്ട്രേറ്റീവ്/ ടെക്നിക്കൽ ജീവനക്കാർക്ക് 10.02.2021ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്കരണവും നിബന്ധനകൾക്ക് അനുസൃതമായി അനുവദിക്കുമെന്നും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ജീവനക്കാരായി മാറിയ…

Read More

പുതുപ്പള്ളി ഹൗസിൽ നിന്ന് പുതുപ്പള്ളിയിലേക്ക് . കണ്ണീരോടെ യാത്രയാക്കി തലസ്ഥാനം.

തിരുവനന്തപുരം: അരനൂറ്റാണ്ട് രാഷ്ട്രീയ കേരളത്തിന്റെ മുഖമായിരുന്ന മലയാളികളുടെ ജനനായകന്‌ വിടചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വർഷവും തലസ്ഥാനത്ത് ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു. കർമ്മ മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് അവസാനയാത്ര പറയുമ്പോൾ ചേതനയറ്റ ശരീരവും നോക്കി വിതുമ്പുകയാണ് കേരളം. പുതുപ്പള്ളിയെന്ന തന്റെ മണ്ഡലത്തിന്റെ ഓർമ്മക്ക് തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി വീടെന്ന പേരിട്ട ഉമ്മൻ ചാണ്ടി തിരികെ വരാതെ അവസാനമായി പടിയിറങ്ങുമ്പോൾ കണ്ണു നിറയാതെ കണ്ടുനിൽക്കാനാവില്ല. പുതുപ്പള്ളിയിലെക്കുള്ളള വിലാപയാത്രയിൽ അദ്ദേഹത്തെ ഒരുനോക്ക് കാണുവാൻ റോഡരികിൽ തടിച്ചുകൂടിയത് വൻജനാവലിയാണ്. രാഷ്ട്രീയ, സാംസ്കാരിക, സിനിമാ…

Read More

ജമീമയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ ബംഗ്ലാദേശിനെ തകർത്തു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയ വഴിയിൽ തിരികെയെത്തി. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യ 108 റൺസിന്റെ വിജയം സ്വന്തമാക്കി. ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങിയ ജമീമ റോഡ്രിഗസ് ആണ് സ്റ്റാർ ആയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 228 റൺസ് നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട ബാറ്റിംഗാണ് ഇന്ന് കാഴ്ചവെയ്ക്കാനായത്. 86 റൺസ് നേടിയ ജെമീമ റോഡ്രിഗസ് ടീമിന്റെ ടോപ് സ്കോറർ ആയപ്പോൾ ഹർമ്മൻപ്രീത് കൗർ 52 റൺസും…

Read More

ത്രിപുരയിൽ സിപിഎം എംഎൽഎ അന്തരിച്ചു.

അഗര്‍ത്തല: ത്രിപുര സിപിഎം എഎല്‍എ ശംസുല്‍ ഹക്ക് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 67 വയസായിരുന്നു. ബോക്‌സാനഗര്‍ എംഎല്‍എയായ ശംസുല്‍ ഹക്കിന് ചൊവ്വാഴ്ച രാത്രി എംഎല്‍എ ഹോസ്റ്റലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജിബി പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. സിപിഎം എല്‍എയുടെ മരണത്തില്‍ മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പൊതുദര്‍ശനത്തിന് വച്ച് മൃതദേഹത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എമാര്‍…

Read More

ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമ്മ ആദ്യ പത്തിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്റെ പത്താം ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എംആർഎഫ് ടയേഴ്സ് ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ 10-ലേക്ക് തിരിച്ചുവരവ് നടത്തി. റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന രോഹിത് സഹതാരങ്ങളായ ഋഷഭ് പന്ത് (11), വിരാട് കോഹ്ലി (14) എന്നിവരെ മറികടന്ന് ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ ബാറ്ററാകുകയും ചെയ്തു. യുവ ബാറ്റർ യശസ്വി ജയ്സ്വാളും തന്റെ മികച്ച അരങ്ങേറ്റ സെഞ്ചുറിക്ക് ശേഷം റാങ്കിംഗിൽ ആദ്യമായി…

Read More

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധി പ്രഖ്യാപിച്ച് കളക്ടർ. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പിന്നിടുന്ന വഴിയോരങ്ങളില്‍ ജനലക്ഷങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത് എന്നതിനാൽ നേരത്തെ…

Read More

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെ വാഹനാപകടം; കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്തിന് പോയി മടങ്ങിവരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെ ആണ് അപകടമുണ്ടായത്. അപകട സമയത്ത് ഹൃദയാഘാതവും ഉണ്ടായിരുന്നു.തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നിലവിൽ കൊല്ലത്താണ്. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ, യുവാക്കൾ, കോൺഗ്രസ് പ്രവർത്തകർ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരിക്കുന്നത്.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial