
‘ജീതേഗ ഭാരത്’: ഇന്ത്യൻ സഖ്യത്തിന് പുതിയ ടാഗ് ലൈൻ
എൻഡിഎ സർക്കാരിനെതിരെ 2024 ലെ പൊതുതിരഞ്ഞെടുപ്പിനായി പ്രതിപക്ഷം രൂപപ്പെടുത്തിയ വിശാല സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സഖ്യത്തിന്റെ ടാഗ്‌ലൈൻ പ്രഖ്യാപിച്ചു. ‘ജീതേഗ ഭാരത്’ (ഇന്ത്യ വിജയിക്കും) എന്നതാണ് പുതിയ ടാഗ്‌ലൈൻ. ഇന്നലെ രാത്രി വൈകി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ടാഗ്‌ലൈൻ സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ടാഗ്‌ലൈൻ നിരവധി പ്രാദേശിക ഭാഷകളിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന ദ്വിദിന ബെംഗളൂരു കോൺക്ലേവിൽ 26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സഖ്യത്തിന് ഇന്ത്യ…