
മെഡിക്കൽ കോളജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ പകർത്തിയ
യുവാവ് അറസ്റ്റിൽ
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദ്യശൃങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി ചിന്നാര്‍ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടില്‍ സെബാസ്റ്റ്യന്‍ ജോസഫ് (23) എന്നയാളെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യം പകര്‍ത്തിയ സമയത്ത് ഇതുകണ്ട് പെണ്‍കുട്ടി ബഹളം വെച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടല്‍ ജോലിക്കാരനായ ഇയാള്‍ സുഹൃത്തിന്റെ ചികിത്സക്കായാണ് ആശുപത്രിയില്‍ എത്തിയത്. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ ഷിജി…