
ചന്ദ്രയാൻ വിക്ഷേപണത്തിന്റെ പിറ്റേന്ന് സിപിഎം വിട്ട വാണം ചീറ്റിപോയി – കെ മുരളീധരൻ
കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സി പി എം നടത്തിയ സെമിനാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എം പി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ പിറ്റേന്ന് സി പി എം വിട്ട വാണം ചീറ്റീപ്പോയെന്നും അതിന് കോണ്‍ഗ്രസുകാരെ പഴിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. വോട്ടുബാങ്ക് ലക്ഷ്യമിട്ടുചെയ്ത ഏര്‍പ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും എടുത്തുചാടി ഷൈൻ ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന്റെ പിറ്റേന്ന് സി പി എം അന്തരീക്ഷത്തിലേക്ക്…