പാലക്കാട് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ

പാലക്കാട്: അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ. പാലക്കാട് മേലാർകോട്ടിലാണ് സംഭവം. മേലാർകോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് യുവതി കുട്ടികളുമായി കിണറ്റില്‍ ചാടിയത് എന്നാണ് പ്രാഥമിക വിവരം. വീട്ടുവളപ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

നഴ്സിങ് ലൈസൻസ് കിട്ടാൻ പരീക്ഷ; പരീക്ഷ ‘നെക്സ്റ്റ്’ മാതൃകയിൽ

ന്യൂഡൽഹി ∙ രാജ്യത്തു നഴ്സിങ്– മിഡ്‍വൈഫറി ലൈസൻസ് അനുവദിക്കാൻ അവസാനവർഷക്കാർക്കു പരീക്ഷ പരിഗണനയിൽ. എംബിബിഎസ് യോഗ്യത നേടുന്നവർ എഴുതേണ്ട ‘നെക്സ്റ്റി’ന്റെ (നാഷനൽ എക്സിറ്റ് ടെസ്റ്റ്) മാതൃകയിലുള്ള പരീക്ഷയ്ക്കാണു സാധ്യത. നഴ്സിങ് ബിരുദ, പിജി പ്രവേശനത്തിനു രാജ്യത്തു പൊതുരീതി വരും. ദേശീയ മെഡിക്കൽ കമ്മിഷന്റെ മാതൃകയിൽ രൂപീകരിക്കുന്ന നഴ്സിങ് ആൻഡ് മിഡ്‍വൈഫറി കമ്മിഷനാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലെ നഴ്സിങ് കൗൺസിലുകൾക്കു പകരം ദേശീയ, സംസ്ഥാന നഴ്സിങ് കമ്മിഷനുകൾ രൂപീകരിക്കും. ഇവർക്കു…

Read More

പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. രണ്ട് സ്പില്‍ വേ ഷട്ടറുകള്‍ നാല് അടി വീതമാണ് തുറന്നത്

ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി.424 മീറ്ററാണ് ഡാമിന്‍റെ പരമാവധി ജലനിരപ്പ്.ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശത്തെകനത്ത മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉര്‍ന്നത്. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.

Read More

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്ത് വിപണി ഇടപെടൽ നടത്തേണ്ട സപ്ലൈക്കോക്ക് സര്‍ക്കാര്‍ നൽകാനുള്ളത് 3182 കോടി കുടിശിക.

തിരുവനന്തപുരം :വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്ത് വിപണി ഇടപെടൽ നടത്തേണ്ട സപ്ലൈക്കോക്ക് സര്‍ക്കാര്‍ നൽകാനുള്ളത് 3182 കോടി കുടിശിക .നെല്ല് സംഭരണത്തിൽ തുടങ്ങി കിറ്റ് വിതരണം ചെയ്തതിന്‍റെ വിഹിതം വരെ കിട്ടാനുണ്ട് സപ്ലൈക്കോക്ക്. അത്യാവശ്യമായി പണം അനുവദിച്ചില്ലെങ്കിൽ ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലെയ്കോ അറിയിച്ചിട്ടുണ്ടെങ്കിലും എത്ര തുക എപ്പോൾ കൊടുക്കാനാകുമെന്ന കാര്യത്തിൽ ധനവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. നെല്ല് സംഭരണമായാലും റേഷൻ കടകൾ വഴിയുള്ള അരി വിതരണമായാലും അവശ്യസാധനങ്ങളുടെ വില നിയന്ത്രണമായാലും വിപണിയിൽ നേരിട്ട് ഇടപെടാനുള്ള ഉത്തരവാദിത്തം സപ്ലൈക്കോക്കാണ്….

Read More

വീട്ടിൽ ഉറങ്ങിക്കിടന്ന സിപിഐ നേതാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു; പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റംഗം ഒളിവിൽ; ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം

മാറനല്ലൂർ: വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ആസിഡ് ആക്രമണത്തിന് ഇരയായ സിപിഐ നേതാവിന്റെ നില ഗുരുതരമായി തുടരുന്നു. സിപിഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി അംഗം ആർ സുധീർഖാനാണ് പരിക്കേറ്റത്. സുധീറിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സുധീർഖാനെ ആക്രമിച്ച പ്രതിയായ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം സജികുമാർ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് പറയുന്നു.. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് മാറനല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറ‌ങ്ങി കിടക്കുകയായിരുന്ന സുധീർഖാൻെറ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും…

Read More

കൊല്ലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും

കൊല്ലം: മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് എസ എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ കുഞ്ഞനിനെ വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി….

Read More

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം

അങ്കമാലി: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുറിയില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് കിടങ്ങൂര്‍ എസ്എന്‍ഡിപി ശ്മാശനത്തില്‍ നടക്കും.

Read More

വിഷക്കായ കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

ഹരിപ്പാട് (ആലപ്പുഴ): വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരികആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ കുട്ടി കായ കഴിച്ച വിവരം പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ ചികിത്സ നൽകി വീട്ടിൽ അയച്ചു. അടുത്ത ദിവസം സ്ഥിതി മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ചാണ് കുട്ടി…

Read More

പൊരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

തൃശൂർ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പൊരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും. ജലനിരപ്പ് 423 മീറ്ററിലെത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.  സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്നാണു മുന്നറിയിപ്പ്. തൃശൂർ ഉൾപ്പെടെ 9 ജില്ലകളിൽ (ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ…

Read More

മാസ്‌ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല; ഇഷ്ടമുണ്ടെങ്കില്‍ ധരിക്കാം, ധരിക്കാതിരിക്കാം

തിരുവനന്തപുരം: കൊവിഡ് ഭീതി മൂലം ഏർപ്പെടുത്തിയിരുന്ന മാസ്ക് നിർബന്ധമാക്കിയുളള സർക്കാർ ഉത്തരവ് പിൻവലിച്ചു. മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കികൊണ്ട് 2022 ഏപ്രിൽ 27ന് ആണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിൻവലിച്ചത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial