ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ; പാഠ്യ പദ്ധതിയിൽ മാറ്റങ്ങള്‍ വരുത്തി കേന്ദ്രം

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് കീഴിൽ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ നിര്‍ബന്ധമായും രണ്ട് ഭാഷകൾ പഠിക്കണം. ഇതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം.പുതിയ വിദ്യാഭ്യാസ നയം പ്രകാരമുള്ള പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി 2024 ലെ അക്കാദമിക് സെഷനിൽ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും. ഓര്‍മയെയും മാസങ്ങളായുള്ള പരിശീലനത്തെയും വിലയിരുത്തുന്നതാവരുത് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിന് അവസരമൊരുക്കി ബോര്‍ഡ്…

Read More

യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവം; അമിതരക്തസ്രാവത്തെ തുടർന്ന് യുവതിയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് കസ്റ്റഡിയിൽ

ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍…

Read More

പിവി അൻവറിന്റെ പാർക്ക് തുറക്കാൻ അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നല്‍കിയത്. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് നീക്കം. 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് പൂട്ടിയത്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടേയും ബലം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍…

Read More

ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാർത്ത വ്യാജം

സിംബാബ്‌വെയുടെ മുന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത വ്യാജം. ഇന്ന് രാവിലെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സിംബാബ്‌വെ പേസറായ ഹെന്റി ഒലോങ്ക.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സ്ട്രീക്ക് മരണപ്പെട്ടട്ടില്ലെന്ന സ്ഥിരീകരണം അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്. സ്ട്രീക്കുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും ഒലോങ്ക പങ്കുവെച്ചിട്ടുണ്ട്. സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് കരളിന് അര്‍ബുദം ബാധിച്ച് ഏറെ നാളുകളായി…

Read More

പാലക്കാട് കല്ലട ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേർക്ക് പരിക്ക്

പാലക്കാട് തിരുവാഴിയോട് സ്വാകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിേക്കറ്റിട്ടുണ്ട്. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ…

Read More

മുണ്ടേല സർവീസ് സഹകരണബാങ്കിന് പുതിയ ഹെഡ് ഓഫീസ് മന്ദിരം

അരുവിക്കര :മുണ്ടേല സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന്റെ പുതിയ മന്ദിരം തൊഴിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സഹകരണബാങ്കുകൾ കേരളത്തിന്റെ നട്ടെല്ലാണെന്നും അവ ജനജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 80 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള മുണ്ടേല സർവീസ് സഹകരണ ബാങ്ക് 2014 മുതൽ ക്ലാസ് വൺ സ്പെഷൽ ഗ്രേഡ് ബാങ്കായി പ്രവർത്തിക്കുകയാണ്. സമ്പൂർണമായി കമ്പ്യൂട്ടർവത്കരിച്ച ബാങ്കിൽ ആർടിജിഎസ്, നെറ്റ് ബാങ്കിംഗ്, കോർബാങ്കിംഗ്, എസ്എംഎസ്…

Read More

പ്ലസ്‌വണ്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാം

ഹയര്‍സെക്കണ്ടറി പ്ലസ്‌വണ്‍ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാൻ കഴിയാത്തവര്‍ക്കും നിലവിലുള്ള ഒഴിവില്‍ പ്രവേശനം നേടുന്നതിന് ആഗസ്റ്റ് 23 മുതല്‍ 24ന് വൈകിട്ട് 4 വരെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അപേക്ഷിക്കാൻ കഴിയില്ല. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.in ല്‍ ആഗസ്റ്റ് 23ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവര്‍ കാൻഡിഡേറ്റ് ലോഗിനിലെ…

Read More

സിംബാബ്‌വെ ക്രിക്കറ്റ് ടീം ഇതിഹാസം മുൻ ക്യാപ്‌റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ∙ സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്. 1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്‌വെയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‍വെയ്ക്കായി കൂടുതൽ വിക്കറ്റ്…

Read More

ഓണക്കിറ്റ് വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം :ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ എ.ആർ.ഡി 114 ന്റെ അങ്കണത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും. ഡപ്യൂട്ടി മേയർ പി.കെ രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ്…

Read More

ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചു, ചീത്ത വിളിച്ചു; പേട്ട സ്റ്റേഷനിൽ സംഘർഷം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചെന്നും തെറി വിളിച്ചെന്നും ആരോപിച്ച് തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സംഘർഷം. സിപിഐഎം നേതാക്കളും പൊലീസും തമ്മിൽ ആയിരുന്നു സംഘർഷം. ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി എം.നിതീഷിനെ ഹെൽമെറ്റ്‌ പരോശോധനയ്ക്കിടെ തെറി വിളിച്ചുവെന്നും പുറത്ത് മർദ്ദിച്ചു എന്നുമാണ് ആരോപണം. സിപിഐഎം ജില്ലാ സെക്രട്ടറി വി.ജോയ് ഉൾപ്പടെയുള്ളവർ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തെറി വിളിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പേട്ട സ്റ്റേഷന് മുൻപിൽ സിപിഐഎം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടിച്ചു കൂടി. ഇവർ സ്റ്റേഷന്‌ മുൻപിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial